ഞാളാംകുര്ശി അങ്കണവാടി ഉപരോധിച്ചു
ശ്രീകൃഷ്ണപുരം : വെള്ളിനേഴി ഗ്രാമ പഞ്ചായത്തിലെ ഞാളാംകുര്ശ്ശി 72 അം നമ്പര്‍ അങ്കണവാടിയില്‍ മാസങ്ങളായി സ്ഥിര ജീവനക്കാരില്ലാത്തത് കാരണം അങ്കണവാടിയുടെ പ്രവര്‍ത്തനം അവതാളത്തിലാണ്.അംഗന്‍വാടിയില്‍ വര്‍ക്കറും ഹെല്‍പ്പറും ദീര്‍ഘകാല അവധിയില്‍ ആയതിനാല്‍ സെന്ററില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിച്ച ഹെല്‍പ്പര്‍ മാത്രമാണുള്ളത്.
വെല്‍ഫയര്‍ കമ്മിറ്റി ചേര്‍ന്ന് നിയമിക്കാന്‍ തീരുമാനിച്ച വര്‍ക്കറെ പഞ്ചായത്ത് ഭരണ സമിതി എതിര്‍ക്കുകയും, ഇതിനായി ചേര്‍ന്ന ചേര്‍ന്ന യോഗം ബഹിഷ്കരിക്കുകയും ചെയ്തു.
എന്നാല്‍ പഞ്ചായത്ത് ഇട പെട്ട് മാസങ്ങളായി യോഗം ചേരുകയോ പുതിയ വര്‍ക്കറെ നിയമിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആരോപണം. ഇതില്‍ പ്രതിഷേധിച്ച് പന്ത്രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് അംഗന്‍വാടി ഉപരോധിച്ചു.ഒ.പി. കൃഷ്ണകുമാരി, സുഭാഷ് ,രാമചന്ദ്രന് ഗോവിന്ദന് കുട്ടി എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."