HOME
DETAILS
MAL
ചക്കിട്ടപ്പാറയില്‍ ഖനനം അനുവദിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി
backup
August 07 2016 | 22:08 PM
കോഴിക്കോട്: പരിസ്ഥിതി ലോല മേഖലയില്‍പെട്ട ചക്കിട്ടപ്പാറയില്‍ ഖനനം അനുവദിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര് നീലകണ്ഠന് പറഞ്ഞു. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ കമ്മിറ്റികള്‍ അതീവ ശ്രദ്ധചെലുത്തേണ്ടതെന്ന് വിലയിരുത്തിയ പ്രദേശത്തെ ആയിരം ഏക്കര്‍ ഭൂമിയാണ് നടപടിക്രമങ്ങള്‍ കാറ്റില്‍പറത്തി ഇരുമ്പയിര് ഖനനമെന്ന പേരില്‍ സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ നീക്കം നടക്കുന്നത്. പെരുവണ്ണാമൂഴിയെയും കുടിയിറക്ക് ഭീഷണി നേരിടുന്ന മലയോര കര്‍ഷകരെയും ബാധിക്കുന്ന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് നീലകണ്ഠന് ആവശ്യപ്പെട്ടു. അരുണ്‍ ജോസഫ്, പോള്‍ ജോസഫ്, ഷൗക്കത്തലി എരോത്ത്, റാണി ആന്റോ, വിനോദ് മേക്കോത്ത്, എബ്രഹാം പേരാമ്പ്ര എന്നിവര്‍ക്കൊപ്പം ചക്കിട്ടപ്പാറ സന്ദര്‍ശിച്ച സി.ആര് നീലകണ്ഠന് വിവാദ ഖനന ഭൂമിയില്‍ കൊടിനാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."