എയ്ഡ്സ് നിയന്ത്രണത്തിന് കൂട്ടായ പ്രവര്‍ത്തനം അനിവാര്യം: മന്ത്രി ശൈലജ
തിരുവനന്തപുരം: എയ്ഡ്സ് നിയന്ത്രണത്തിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ലോക എയ്ഡ്സ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
എയ്ഡ്സ് നിയന്ത്രണവിധേയമാക്കുന്നതിനായി എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയും ആരോഗ്യ വകുപ്പും ചേര്‍ന്ന് ഒരു വര്‍ഷം നീളുന്ന കര്‍മപദ്ധതികള്‍ നടപ്പാക്കും. പരമാവധി ആളുകളെ പരിശോധനക്ക് വിധേയമാക്കി തുടര്‍ചികിത്സ നല്കുന്ന ആക്ഷന്‍ പ്ലാനിനും രൂപം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വി.എസ് ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി പ്രൊജക്ട് ഡയരക്ടര്‍ ഡോ. ആര്. രമേഷ്, അസി. ഡയരക്ടര്‍ അഞ്ജന ജി., ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫിസര്‍ ഡോ. സിന്ധു, നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കെ. ശ്രീകുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."