HOME
DETAILS

മെഡിക്കല്‍ കോളജില്‍ ഭക്ഷണ രാഷ്ട്രീയം; ഇന്ത്യന്‍ കോഫീ ഹൗസിനു താഴു വീണു

  
backup
December 02 2018 | 02:12 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7

വടക്കാഞ്ചേരി : മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജില്‍ രാഷ്ട്രീയ താല്‍പര്യങ്ങളുടെ അളവുകോലില്‍ കുടുങ്ങി ഭക്ഷണശാലകള്‍ . ഭക്ഷ്യ സുരക്ഷാ വകുപ്പ് അടച്ചു പൂട്ടാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയ ക്യാന്റീന്‍ യാതൊരു വിഘാതവുമില്ലാതെ ഇന്നലെയും തുറന്നു പ്രവര്‍ത്തിച്ചപ്പോള്‍ മികച്ച ഭക്ഷണം ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്ന ഇന്ത്യന്‍ കോഫീ ഹൗസിന് ഇന്നലെ വൈകീട്ടു താഴു വീണു. സ്വകാര്യ വ്യക്തി കരാറെടുത്ത ക്യാന്റീനു ലൈസന്‍സ് ഇല്ലാത്തതിനാലും ഭക്ഷണത്തിനു കൃത്രിമ നിറം നല്‍കുന്ന പദാര്‍ത്ഥം പിടിച്ചെടുത്തതിനാലുമാണ് കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷാ വകുപ്പ് ക്യാന്റീന്‍ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്. മിന്നല്‍ പരിശോധനയില്‍ രണ്ടു മാസമായി ക്യാന്റീന്‍ പ്രവര്‍ത്തിയ്ക്കുന്നത് ലൈസന്‍സ് ഇല്ലാതെയാണെന്നു കണ്ടെത്തിയിട്ടുണ്ട്.
ഇത്രയും ഗുരുതരമായ ക്രമക്കേടുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടും ക്യാന്റീന്‍ തുറന്നു പ്രവര്‍ത്തിപ്പിയ്ക്കാന്‍ അനുമതി നല്‍കിയ മെഡിക്കല്‍ കോളജ് അധികൃതരുടെ നിലപാട് വന്‍ പ്രതിഷേധം ക്ഷണിച്ചു വരുത്തി കഴിഞ്ഞു. സ്വകാര്യ കരാറുകാരനെ സംരക്ഷിയ്ക്കാന്‍ കഴിഞ്ഞ 18 വര്‍ഷമായി മെഡിയ്ക്കല്‍ കോളജില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇന്ത്യന്‍ കോഫി ഹൗസിന്റെ കരാര്‍ പുതുക്കി നല്‍കാത്തതിനെതിരേയും പ്രതിഷേധം ഉയരുകയാണ്. മെഡിയ്ക്കല്‍ കോളജ് അധികൃതരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇന്ത്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനമാരംഭിച്ചത്. ഇന്നലെ കരാര്‍ അവസാനിച്ചപ്പോള്‍ അതു പുതുക്കി നല്‍കാതിരിയ്ക്കുകയായിരുന്നു. ഒന്‍പതു വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കാന്റീന്‍ പൂട്ടുന്നതെന്നാണു മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത് .
സര്‍ക്കാര്‍ ആശുപത്രികളിലെ ക്യാന്റീനുകള്‍ ടെണ്ടര്‍ വിളിയ്ക്കാതെ നല്‍കരുതെന്നാണത്രെ ഉത്തരവില്‍ പറയുന്നത്. ഇന്ത്യന്‍ കോഫീ ഹൗസ് പ്രവര്‍ത്തിയ്ക്കുന്നത് മാസ വാടക അടിസ്ഥാനത്തിലാണ്. കോഫീ ഹൗസിനു നല്‍കിയ കത്തില്‍ കരാര്‍ പുതുക്കാന്‍ നിര്‍വ്വാഹമില്ലെന്നു മാത്രമാണു പരാമര്‍ശം. കോഫീഹൗസ് ശാഖ പൂട്ടിയതോടെ ഇവിടെ ജോലി ചെയ്തിരുന്ന നൂറോളം തൊഴിലാളികളുടെ ഭാവിയും അനിശ്ചിതത്വത്തിലായി. രാഷ്ട്രീയ താല്‍പ്പര്യങ്ങളാണ് കോഫീ ഹൗസിനെ ഇല്ലാതാക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. ജീവനക്കാര്‍ക്ക് സബ്‌സിഡി നിരക്കില്‍ ഭക്ഷണവും ജനങ്ങള്‍ക്ക് മികച്ച ഭക്ഷണവും ചൂടുവെള്ളവും ഉറപ്പാക്കിയിരുന്ന കോഫീ ഹൗസ് ഇല്ലാതാകുന്നത് സാധാരണ ജനങ്ങളെ വല്ലാതെ ബാധിയ്ക്കുമെന്നും ഉറപ്പാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago