ആശുപത്രിയില്‍നിന്ന് ചാടിപ്പോയ പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി
തൊടുപുഴ: കോടതിയില്‍നിന്ന് പരിശോധനയ്ക്കായി തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച റിമാന്‍ഡ് തടവുകാരന് ആശുപത്രിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പൊലിസിന് കൈമാറി. കരിങ്കുന്നം മൂരിപ്പാറ പുളിവയലില്‍ ജോണി(52)യാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്.
ഇന്നലെ രാവിലെ പത്തരയോടെ കാരിക്കോട് ജില്ലാ ആശുപത്രിയിലാണ് സംഭവം. പരിശോധനയ്ക്കായി തയാറെടുക്കുമ്പോള്‍ കാവലിനെത്തിയ രണ്ട് പൊലിസ് ഉദ്യോഗസ്ഥരേയും വെട്ടിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. കാരിക്കോട് ടൗണ്‍ ഭാഗത്തേക്ക് ഓടിയ ജോണിയുടെ പിന്നാലെ നാട്ടുകാരും കൂടി. കാരിക്കോട് ക്ഷേത്രത്തിലെ മതിലിനകത്ത് കടന്ന പ്രതിയെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. മതില്‍ചാടി മറുവശം കടക്കാനുള്ള ശ്രമത്തിനിടെയാണ് കുടുങ്ങിയത്. തുടര്‍ന്ന് പിന്നാലെ എത്തിയ പൊലിസിന് കൈമാറി. സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്നും മാനസികനില സംബന്ധിച്ച പരിശോധനയ്ക്കായാണ് മുട്ടം കോടതിയുടെ അനുമതിയോടെ പ്രതിയെ ആശുപത്രിയിലെത്തിച്ചതെന്നും തൊടുപുഴ എസ്.ഐ വി.സി. വിഷ്ണുകുമാര്‍ വ്യക്തമാക്കി.
ഇയാളെ പിന്നീട് മുട്ടം ജില്ലാ ജയിലിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം കരിങ്കുന്നം സ്റ്റേഷന് പരിധിയിലെ ഒരു കേസിലാണ് ജോണി പിടിയിലായത്. ലഹരിയുടെ അമിത ഉപയോഗം ഇയാളെ മാനിസിക നിലതെറ്റിച്ചതായാണ് പൊലിസ് നല്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."