HOME
DETAILS

വയനാട്ടിലെ പ്രകൃതിദുരന്തം: വെബ്‌സൈറ്റ് ലോഞ്ചിങും സര്‍വേയില്‍ പങ്കാളികളായവര്‍ക്ക് അനുമോദനവും

  
backup
December 02 2018 | 05:12 AM

%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d

മുട്ടില്‍: ഈ വര്‍ഷം വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താനായി ഡബ്ല്യു.എം.ഒ നടത്തിയ വിശദ്ദ സര്‍വേയുടെ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയുള്ള വെബ്‌സൈറ്റ് സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേശ് ഐ.എ.എസ് പ്രകാശനം ചെയ്തു. ഡബ്ല്യു.എം.ഒ. പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി മായന്‍ മണിമ, അഹമ്മദ് മാസ്റ്റര്‍, ഡോ. കെ.ടി അഷ്‌റഫ്, ഡോ. ടി.പി മുഹമ്മദ് ഫരീദ്, എ.എം ബൊല്ലമ്മ സംസാരിച്ചു.
ഡബ്ല്യു.എം.ഒക്ക് കീഴിലെ വിദ്യാലയങ്ങളിലെ നാനൂറോളം വിദ്യാര്‍ഥികളും, ജീവനക്കാരും ചേര്‍ന്നാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. പ്രകൃതി ദുരന്തം സംഭവിച്ച പ്രദേശങ്ങളിലെ വീടുകള്‍ സന്ദര്‍ശിച്ച് ഇരയായവരെ നേരില്‍ കണ്ട് നടത്തിയ സര്‍വേയില്‍ നാശനഷ്ടങ്ങള്‍ ക്യത്യമായി വിലയിരുത്തിയിട്ടുണ്ട്. ദുരന്തത്തിനിരയായവരുടെ മാനസിക വൈകാരിക സ്ഥിതിയും വിലയിരുത്തിയിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം ഉള്‍കൊള്ളിച്ചുകൊണ്ടാണ് വെബ്‌സൈറ്റ് (ംംം.ംമ്യമിമറളഹീീറൃലുീൃ.േശിളീ) തയാറാക്കിയത്.
വയനാട്ടിലെ പ്രകൃതി ദുരന്തത്തിനെ കുറിച്ചുള്ള വിശദ്ദവും സമഗ്രവുമായ വിവരങ്ങളാണ് വെബ്‌സൈറ്റിലുള്ളത്. പ്രകൃതി ദുരന്തത്തെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കുന്നവര്‍ക്കും പുനരധിവാസ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നവര്‍ക്കും വികസന മാതൃകകള്‍ രൂപീകരിക്കുന്നവര്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണ് ഈ വെബ്‌സൈറ്റ്. ഇത്തരം ഒരു വെബ്‌സൈറ്റ് മറ്റാരും തന്നെ തയാറാക്കിയിട്ടില്ല. പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഭാവി തലമുറക്ക് ലഭ്യമാക്കാനും ഇത് സഹായിക്കും.
സമൂഹത്തിന്റെ അതാത് കാലത്തെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഇടപെടുന്നതില്‍ ഡബ്ല്യു.എം.ഒ കാണിക്കുന്ന സന്നദ്ധതയുടെ ഭാഗമാണ് ഈ ഉദ്യമം. വലിയ മനുഷ്യാധ്വാനവും, പണവും ചെലവഴിച്ചു നടത്തിയ സര്‍വേയും വെബ്‌സൈറ്റും സമൂഹത്തില്‍ വലിയ പ്രയോജനം ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago