ജയശ്രീയില്‍ പ്ലാത്തോട്ടം പദ്ധതി ആരംഭിച്ചു
പുല്പള്ളി: ജയശ്രി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മാതൃകാ പ്ലാവിന്‍തോട്ടം ഉണ്ടാക്കുന്നതിന്റെ ഭാഗമായി പ്ലാത്തോട്ടം പദ്ധതി ആരംഭിച്ചു. സ്കൂള്‍ പരിസരത്തുള്ള മൂന്നേക്കര്‍ സ്ഥലത്താണ് വിവിധയിനം പ്ലാവുകളും മുള്ളാത്ത, ആത്തച്ചക്ക, കടപ്ലാവ്, സീതപ്പഴം എന്നിവയും വച്ചുപിടിപ്പിക്കുന്നത്. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ വീടുകളില്‍ നിന്നും ശേഖരിച്ച 500ലധികം പ്ലാവിന് തൈകളാണ് വെച്ചുപിടിപ്പിച്ചത്. തൈകളുടെ പരിചരണം വിദ്യാര്‍ഥികളാണ് ഏറ്റെടുത്തിട്ടുള്ളത്.
പദ്ധതി ഉദ്ഘാടനം ഐ.സി ബാലകൃഷ്ണന് എം.എല്‍.എ നിര്‍വഹിച്ചു.
ജയശ്രി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര് ജയരാജ് അധ്യക്ഷനായി. മാനേജര്‍ കെ.ആര് ജയറാം, ഹെഡ്മിസ്ട്രസ് കെ റാണി വര്‍ഗീസ്, പി.ടി.എ പ്രസിഡന്റ് പി.എ നാസര്‍, കെ.പി ഗോവിന്ദന്‍കുട്ടി, പി.ആര് തൃദീപ്കുമാര്‍, എന്‍.എന്‍ ചന്ദ്രബാബു, പി.ബി ഹരിദാസ്, പി.എസ് ലിജിഷ, ടി.എസ് അശ്വതി, സാന്ദ്ര മരിയ, അബിന ഷിബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."