'മാലപ്പാട്ടുകളുടെ പശ്ചാത്തലവും മുഹ്‌യുദ്ദീന്‍ മാലയും' സെമിനാര്‍ മലപ്പുറത്ത്
മലപ്പുറം: ജംഇയ്യത്തുല്‍ ഖുത്വബാഅ് സംസ്ഥാന കമ്മിറ്റിയുടെ റബീഅ് ചൈതന്യ ദ്വൈമാസ കാംപയിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ പത്തിന് മലപ്പുറം സുന്നിമഹലില്‍ 'മാലപ്പാട്ടുകളുടെ പശ്ചാത്തലവും മുഹ്‌യിദ്ദീന്‍ മാലയും' ജില്ലാ സെമിനാര്‍ നടക്കും. എട്ടര ശതാബ്ദത്തിലേറെയായി ആത്മീയ നവോഥാന രംഗത്ത് അനിഷേധ്യ പങ്കുവഹിക്കുന്ന ശൈഖ് ജീലാനിയുടെ ജീവിത സ്മരണകള്‍ക്ക് ചൈതന്യം കൈവരുന്ന പ്രധാന മാസമായതിനാല്‍ അദ്ദേഹത്തിന്റെ ജീവിത സന്ദേശങ്ങളും മുഹ്‌യിദ്ദീന്‍ മാല പകര്‍ന്നുനല്‍കുന്ന ആത്മീയോല്‍ക്കര്‍ഷവും സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി ഖത്വീബുമാരെ പ്രാപ്തമാക്കുന്നതിന് വേണ്ടിയാണ് സെമിനാര്‍. പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് ഇ.കെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍ കാട്ടുമുണ്ട അധ്യക്ഷനാകും.
സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി ഉദ്ഘാടനം ചെയ്യും. ഹംസ റഹ് മാനി കൊണ്ടിപറമ്പ്, എം.ടി അബൂബക്കര്‍ ദാരിമി വിഷയങ്ങള്‍ അവതരിപ്പിക്കും. കെ.സി മുഹമ്മദ് ബാഖവി മോഡറേറ്ററാകും. അലി ഫൈസി കൊടുമുടി, യൂസുഫ് ഫൈസി മേല്‍മുറി, കെ.വി അബ്ദുറഹ്മാന്‍ ദാരിമി, സി,എച്ച് ശരീഫ് ഹുദവി, എ.കെ ആലിപറമ്പ്, ഇസ്മാഈല്‍ ഹുദവി സംബന്ധിക്കും. വിഷങ്ങളുടെ സമഗ്രതക്കും പ്രതിനിധികള്‍ക്ക് ഫലപ്രദമാകുന്നതിനുമായി പ്രത്യേകം നോട്ടുകള്‍ തയാറാക്കി വിതരണം ചെയ്യുന്ന രീതിയിലാണ് സെമിനാര്‍ ക്രമീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."