HOME
DETAILS
MAL
ദീര്‍ഘദൂര യാത്രക്കാരെ ദുരിതത്തിലാക്കിയ ഹര്‍ത്താല്‍
backup
July 30 2017 | 21:07 PM
കല്‍പ്പറ്റ: ജനത്തെ വലച്ച് ബി.ജെ.പി ഹര്‍ത്താല്‍. അര്‍ധരാത്രി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ദീര്‍ഘദൂര യാത്ര കാരെയും അയല്‍ സംസ്ഥാനത്ത് നിന്ന് എത്തിയവരെയും സാരമായി ബാധിച്ചു. വൈകി പ്രഖ്യാപിച്ചത് ഹോട്ടല്‍ വ്യാപാരത്തെയും ബാധിച്ചു. ജില്ലയില്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. പലയിടങ്ങളും പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞതൊഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഹര്‍ത്താല്‍ വിവരമറിയാതെ പല ഹോട്ടലുകളിലും പ്രഭാത ഭക്ഷണങ്ങള്‍ ഒരുക്കിയിരുന്നു. ഒരുക്കിയ ഭക്ഷണങ്ങള്‍ വില്ക്കാന് കഴിയാതെ നശിപ്പിക്കപ്പെട്ട സാഹചര്യമാണ് ജില്ലയിലെ പല ഹോട്ടലുടമകള്‍ക്കും ഉണ്ടായത്. മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ, മീനങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ബി.ജെ.പി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."