സഊദിയില്‍ ആകെ 85.2 ലക്ഷം ജീവനക്കാര്‍; 66.1 ലക്ഷം വിദേശികളും 19.1 ലക്ഷം സ്വദേശികളും
ജിദ്ദ: സഊദിയില്‍ ഈ വര്‍ഷം രണ്ടാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം പൊതു- സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ ആകെ 85.2 ലക്ഷം ജീവനക്കാരുള്ളതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 66.1 ലക്ഷം വിദേശികളും 19.1 ലക്ഷം പേര് സ്വദേശികളുമാണ്.
ജീവനക്കാരില്‍ 96.9 ശതമാനവും സ്വകാര്യ മേഖലയിലാണ്. സ്വകാര്യ മേഖലയില്‍ 82.5 ലക്ഷം ജീവനക്കാരുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ 2,67,400 ഓളം പേര് ജോലി ചെയ്യുന്നു. ആകെ ജീവനക്കാരില്‍ 3.1 ശതമാനം പേര് മാത്രമാണ് പൊതുമേഖലാ സ്ഥാപനങ്ങളിലുള്ളത്.
സ്വദേശി ജീവനക്കാരില്‍ 87.6 ശതമാനവും സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലാണ്. 16.7 ലക്ഷം സ്വദേശികള്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ 2,36,900 ഓളം സഊദികള്‍ ജോലി ചെയ്യുന്നു.
സ്വകാര്യ, പൊതുമേഖലകളിലെ ആകെ സൗദി ജീവനക്കാരില്‍ 12.4 ശതമാനം പേര് മാത്രമാണ് പൊതുമേഖഖലാ സ്ഥപാനങ്ങളില്‍ ജോലി ചെയ്യുന്നത്. വിദേശികളില്‍ 99.5 ശതമാനവും സ്വകാര്യ മേഖലയിലാണ്. 65.8 ലക്ഷം വിദേശികള്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു. സഊദിയില്‍ വളരെ ചെറിയ ന്യൂനപക്ഷം മാത്രമാണ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്. പക്ഷെ മറ്റു ജിസി.സി രാജ്യങ്ങളില്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം സഊദിയെ അപേക്ഷിച്ച് കൂടുതലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."