എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ ഭാരതീയം 10ന്
പെരുമ്പിലാവ്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ ഭാരതീയം ലോകമനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് നടക്കും. എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റിയാണ് ഭാരതീയം സംഘടിപ്പിക്കുന്നത്.
'മൂല്യങ്ങളുടെ വീണ്ടെടുപ്പിന്' എന്ന പ്രമേയത്തില്‍ പൈതൃക യാത്ര, മനുഷ്യാവകാശ സമ്മേളനം, മാനവ സംവാദം തുടങ്ങിയ പരിപാടികളോടെയാണു ഭാരതീയം നടക്കുന്നത്. ഡിസംബര്‍ 10ന് രാവിലെ 10ന് കൊടുങ്ങല്ലൂരില്‍ നടക്കുന്ന മനുഷ്യാവകാശ സമ്മേളനത്തോടെയാണ് പൈതൃകയാത്രക്കു തുടക്കം കുറിക്കുക. മനുഷ്യാവകാശ സമ്മേളനം സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എ.ഐ.സി.സി വര്‍ക്കിങ് കമ്മിറ്റിയംഗം പി.സി ചാക്കോ മുഖ്യാതിഥിയായിരിക്കും. സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, വൈസ് പ്രസിഡന്റ് ബഷീര്‍ ഫൈസി ദേശമംഗലം, പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കമല്‍ സി. നജ്മല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്നു സമസ്ത ജില്ലാ പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ ഫ്‌ളാഗ് ഓഫ് ചെയുന്ന ഭാരതീയം പൈതൃകയാത്ര കൊടുങ്ങല്ലൂരില്‍ നിന്നും ആരംഭിച്ച് വൈകിട്ടു നാലിനു കടവല്ലൂരില്‍ എത്തിച്ചേരും. വിവിധ മത, സാമൂഹ്യ സാംസ്‌കാരിക പ്രതിനിധികള്‍ യാത്രയെ അനുഗമിക്കും. പൈതൃകയാത്രയുടെ സമാപന സമ്മേളനം എം.പി അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് 'പൈതൃകം പാരമ്പര്യം സദാചാരം' എന്ന വിഷയത്തില്‍ നടക്കുന്ന മാനവ സംവാദത്തില്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സി.പി ജോണ്‍, അഡ്വ. കെ. ജയശങ്കര്‍, അഡ്വ. ഫൈസല്‍ ബാബു, അഹ്മദ് വാഫി കക്കാട്, ഹരികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ ചര്‍ച്ചക്കു നേതൃത്വം നല്‍കും.സമസ്ത കേന്ദ്ര മുശാവറ അംഗം എം.എം മുഹിയുദ്ദീന്‍ മൗലവി അനുഗ്രഹഭാഷണം നിര്‍വഹിക്കും. ഭാരതീയം ചെയര്‍മാന്‍ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."