ഈ വീട്ടില്‍ പരുന്താണ് താരം
കൊപ്പം: പരുന്തുമായുള്ള അപൂര്‍വ സൗഹൃദം നാട്ടുകാര്‍ക്ക് കൗതുകമാകുന്നു. സാധാരണ മനുഷ്യരോട് ഇണങ്ങാത്ത പരുന്തിന്റെ അപൂര്‍വ സൗഹൃദത്തിന്റെ കഥയാണ് വിയറ്റ്‌നാംപടി സ്വദേശി കളപറമ്പില്‍ ശിവദാസന്(കുഞ്ഞുമോന്) പറയാനുള്ളത്.
ശിവദാസനോട് പോലെ വീട്ടുകാരോടും ഈ പരുന്ത് ചങ്ങാത്തത്തിലാണ്. ശിവദാസനോടും ഭാര്യ ബിന്ദു, മക്കള്‍ ഷിനിദാസ്, ശില്‍പദാസ്, എന്നിവരും പരുന്തുമായി കൂടെപ്പിറപ്പിനോടെന്നപോലെയാണ് പെരുമാറുന്നത്. രണ്ട് വര്‍ഷം മുമ്പാണ് പരുന്തിന്റെ കുഞ്ഞ് ശിവദാസിന്റെ വീട്ടുവളപ്പില്‍ വീണു കിടക്കുന്നതായി കാണപ്പെട്ടത്. ഉടനെ ശിവദാസ് അതിനെ പരിചരിക്കുകയും ഭക്ഷണം നല്‍കി വളര്‍ത്തുകയായിരുന്നു. പിന്നീട് വലുതായതിനു ശേഷം വീടിന് പരിസരത്ത് പാറിപ്പറന്ന പരുന്ത് മറ്റിടങ്ങളിലേക്ക് പറന്നു പോകാതെ ശിവദാസിന്റെ വീട്ടുകാരോടുളള ചങ്ങാത്തം തുടരുകയായിരുന്നു. മത്സ്യമാണ് പരുന്തിന്റെ ഇഷ്ടഭക്ഷണം.
ഇരതേടി അടുത്ത ഇടങ്ങളില്‍ പറന്നുപോകുമെങ്കിലും വീട്ടുകാര്‍ വിളിച്ചാല്‍ ഉടനെ അവരുടെ അരികിലേക്ക് പറന്നുവന്ന് തോളില്‍ വന്നിരുന്ന് ചങ്ങാത്തം കൂടും.
കൊപ്പം വിയറ്റ്‌നാംപടി കളപറമ്പില്‍ കോതയുടെയും കാളിയുടെയും മകനാണ് ശിവദാസ്. കരിങ്കല്‍ പടവ് തൊഴിലാളിയായ ശിവദാസ് ശിങ്കാരിമേളം കലാകാരനും കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."