HOME
DETAILS

കാലുവാരിയിട്ടും അജിത് നാലു കാലില്‍ തന്നെ

  
backup
November 27 2019 | 19:11 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b5%81%e0%b4%b5%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%85%e0%b4%9c%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%a8%e0%b4%be

മുംബൈ: മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാര്‍ രൂപീകരണച്ചചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ കാലുവാരി ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് ഒരു വേള സഖ്യത്തെ പ്രതിസന്ധിയിലാക്കി പരാജയം സമ്മതിച്ചിട്ടും അജിത് പവാറിന്റെ എന്‍.സി.പിയിലേക്കുള്ള തിരിച്ചുവരവ് സര്‍വ പ്രതാപത്തോടെ. മുഴുവന്‍ എന്‍.സി.പി എം.എല്‍.എമാരുടെയും പിന്തുണ തനിക്കുണ്ടെന്ന് അവകാശപ്പെട്ട് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് ഉപ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അജിതിന്റെയും ബി.ജെ.പിയുടെയും തന്ത്രങ്ങള്‍ ഒന്നൊന്നായി പൊളിയുകയായിരുന്നു.
എന്നാല്‍ എം.എല്‍.മാര്‍ തനിക്കൊപ്പമില്ലെന്ന് തിരിച്ചറിഞ്ഞ് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ച് തിരിച്ചെത്തിയ അജിത് പവാറിന് ഉന്നത സ്ഥാനങ്ങള്‍ പാര്‍ട്ടി വാഗ്ദാനംചെയ്തതായാണ് വിവരം.
ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതോടെ എന്‍.സി.പിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സ്ഥാനത്തുനിന്ന് അജിത് പവാറിനെ നീക്കിയിരുന്നു. പകരം ജയന്ത് പാട്ടീലിനെ തല്‍സ്ഥാനത്ത് നിയമിച്ചിരുന്നു. എന്നാല്‍ തെറ്റു തിരുത്തി മടങ്ങിവന്ന പശ്ചാത്തലത്തില്‍ അജിത് പവാറിന് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എന്ന പദവി തിരിച്ചു നല്‍കണമെന്നാണ് റിപോര്‍ട്ടുകള്‍.
കുടുംബ പോരിലേക്ക് വിഷയം പോകാതിരിക്കാന്‍ അജിതിന് ഉപ മുഖ്യമന്ത്രിസ്ഥാനമോ മറ്റ് പ്രധാനപ്പെട്ട വകുപ്പുകളോ നല്‍കാനും ശരദ് പവാര്‍ തയാറായേക്കുമെന്നാണ് സൂചന.
പാര്‍ലമെന്റില്‍ ഉടന്‍ വിശ്വാസ വോട്ട് തേടണമെന്ന കോടതി നിര്‍ദേശത്തിനു പിന്നാലെ രാജി വച്ച അജിത് പവാര്‍ തൊട്ടുപിന്നാലെ മുംബൈയിലെ ശരദ് പവാറിന്റെ വീട്ടിലെത്തി പവാര്‍, മകള്‍ സുപ്രിയ സുലേ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്നലെ നടന്ന എന്‍.സി.പി എം.എല്‍.എമാരുടെ യോഗത്തില്‍ അജിത് പവാര്‍ പങ്കെടുത്തിരുന്നു. നിയമസഭയിലേക്കെത്തിയ പവാറിനെ പവാറിന്റെ മകള്‍ സുപ്രിയ സുലേ ആലിംഗനം ചെയ്ത് സ്വീകരിക്കുകയും ചെയ്തിരുന്നു.
താന്‍ മന്ത്രി സ്ഥാനം പ്രതീക്ഷിക്കുന്ന തരത്തിലായിരുന്നു അജിത് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചതും.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന മന്ത്രി സഭയില്‍ തന്നെ ഉള്‍പ്പെടുത്തുകയാണെങ്കില്‍ തന്റെ പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതു ഉത്തരവാദിത്തവും താന്‍ സ്വീകരിക്കുമെന്നായിരുന്നു അജിതിന്റെ പ്രതികരണം.
ഉപമുഖ്യമന്ത്രിയായതിന് പിന്നാലെ തന്നെ അജിത് പവാറിനെതിരേ എന്‍ഫോഴ്‌സമെന്റ് ഡയരക്ട്രേറ്റ് അന്വേഷിക്കുന്ന ഒന്‍പത് കേസുകള്‍ ബി.ജെ.പി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു 48 മണിക്കുറിനുള്ളിലായിരുന്നു അഴിമതിക്കേസുകളില്‍ തെളിവില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ അജിത് പവാറിന് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് അഴിമതി വിരുദ്ധ ബ്യൂറോ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ജലസേചന അഴിമതിയുമായി ബന്ധപ്പെട്ട ഒന്‍പതു കേസുകള്‍ അവസാനിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ അജിത് പവാറുമായി ബന്ധമില്ലാത്ത കേസുകളാണ് അവയെന്നുമായിരുന്നു ഇവരുടെ വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago