HOME
DETAILS

15 മാസത്തിനിടെ ഇ.ഡി കണ്ടുകെട്ടിയത് 12,000 കോടിയുടെ സ്വത്തുക്കള്‍

  
backup
July 31 2017 | 00:07 AM

15-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%87-%e0%b4%a1%e0%b4%bf-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b5%86


ചെന്നൈ: കഴിഞ്ഞ 15 മാസത്തിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) 12,000 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി റിപ്പോര്‍ട്ട്. നോട്ടുനിരോധനത്തെ തുടര്‍ന്ന് രാജ്യത്തു വ്യാപകമായി നടന്ന കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട റെയ്ഡുകളിലാണ് ഇത്രയും തുക കണ്ടെത്തിയത്. 2005-2015 കാലയളവില്‍ രാജ്യത്തു നടന്നതിനെക്കാള്‍ വലിയ കള്ളപ്പണവേട്ടയാണ് വെറും 15 മാസങ്ങള്‍ക്കൊണ്ട് ഇ.ഡി നടത്തിയത്.
കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗംഗ്വാര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഇ.ഡി 11,032 കോടിയുടെ അനധികൃത സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 2005-2015 കാലയളവില്‍ കണ്ടുകെട്ടി തുക 9,003 കോടിയായിരുന്നു. വിജയ്മല്യയുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നടത്തിയ നടപടികളാണ് ഇത്രയധികം സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇടയാക്കിയതെന്നാണ് അറിയുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മല്യയുടെ 10,000 കോടിയുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്.
നോട്ടുനിരോധനത്തിനു പിന്നാലെ രാജ്യത്താകമാനം ആദായ നികുതി വകുപ്പ്, സി.ബി.ഐ എന്നിവരുമായി ചേര്‍ന്ന് വന്‍ കള്ളപ്പണവേട്ടയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയത്. സ്വകാര്യ കമ്പനി ഉടമകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി പ്രമുഖര്‍ തന്നെ റെയ്ഡില്‍ കുടുങ്ങിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago