ഇറാന് തീര്‍ഥാടകരുടെ ആദ്യസംഘം ഹജ്ജിനെത്തി
മക്ക: രണ്ടണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇറാനില്‍ നിന്നുള്ള തീര്‍ഥാടക സംഘത്തിലെ ആദ്യസംഘം മക്കയിലെത്തി. രണ്ടണ്ടു വര്‍ഷം മുന്‍പ് നടന്ന മിനാ ദുരന്തവുമായി ബന്ധപ്പെട്ടു സഊദിയുമായുണ്ടണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഇറാന് തീര്‍ഥാടകരുടെ ഹജ്ജ് തടസപ്പെട്ടത്. ഇതേ തുടര്‍ന്ന് നിരവധി തവണ ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ സമവായമുണ്ടായില്ല .
വീണ്ടണ്ടും ചര്‍ച്ചകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷം തീര്‍ഥാടകര്‍ക്ക് ഇറാനില്‍ നിന്ന് നേരിട്ട് സഊദിയിലേക്ക് ഹജ്ജിനെത്താന്‍ അനുമതി ലഭിച്ചത്. ഇറാനില്‍ നിന്നുള്ള ആദ്യ സംഘം ഞായറാഴ്ച രാവിലെ ഇറാന് സമയം രാവിലെ എട്ടിന് ബന്ദര്‍ അല്‍ അബ്ബാസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് യാത്രതിരിച്ചത്. കൂടാതെ മറ്റു രണ്ടണ്ടു ഹജ്ജ് വിമാനങ്ങള്‍ കൂടി ഇറാനില്‍ നിന്ന് സഊദിയിലെത്തി.
തങ്ങളുടെ പൗരന്മാരെ ഹജ്ജിനായി അയക്കുന്നതിനു വേണ്ടണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ഇറാന് ഹജ്ജ് മിഷന് സൂപ്പര്‍വൈസര്‍ ഖാസി അസ്കര്‍ പറഞ്ഞു. 600 ബാച്ചുകളായി 86,500 ഹജ്ജ് തീര്‍ഥാടകരാണ് ഈ വര്‍ഷം ഹജ്ജിനെത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."