HOME
DETAILS
MAL
ശബരിമല: ഹൈക്കോടതിയിലെ ഹരജികള്‍ സുപ്രിംകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹരജി
backup
December 03 2018 | 12:12 PM
ന്യൂഡല്‍ഹി: ഹൈക്കോടതി പരിഗണിക്കുന്ന ശബരിമല ഹരജികള്‍ സുപ്രിം കോടതിയിലേക്ക് മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ട്രാന്‍സ്ഫര്‍ പെറ്റീഷന് ഫയല്‍ ചെയ്തു. ഹൈക്കോടതി പരിഗണിക്കുന്ന 23 റിട്ട് ഹര്‍ജികള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണം എന്നാണ് ആവശ്യം.
ആര്‍ട്ടിക്കിള്‍ 139 (എ) പ്രകാരം എല്ലാ ഹര്‍ജികളും സുപ്രിം കോടതിയുടെ പരിഗണനയിലേക്ക് മാറ്റണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യം.
യുവതീ പ്രവേശനം സംബന്ധിച്ച ഭരണഘടന ബെഞ്ചിന്റെ വിധിക്ക് വൈരുധ്യം ആയ ഉത്തരവുകളും / നിര്‍ദേശങ്ങളും ആണ് ഹൈക്കോടതി പുറപ്പടുവിക്കുന്നത് എന്ന് സംസ്ഥാന സര്‍ക്കാര്‍ ഹരജിയില്‍ പറഞ്ഞു.
ഹൈക്കോടതി ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പരിഗണിക്കുന്ന എല്ലാ ഹരജികളിലെയും നടപടി സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."