ഇമ്പിച്ചിബാവ ഭവന നിര്‍മാണ പദ്ധതി: ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം
ആലപ്പുഴ: മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈനര്‍ ന്യൂനപക്ഷ മതവിഭാഗത്തില്‍പെടുന്ന വിധവകള്‍ക്കും വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ക്കും ഉപേക്ഷിക്കപ്പെട്ടവര്‍ക്കുമായി ന്യൂനപക്ഷ ക്ഷേമവകുപ്പ് നടപ്പാക്കുന്ന ഇമ്പിച്ചിബാവ ഭവന നിര്‍മാണ പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ട തീയതി ഓഗസ്റ്റ് 31 വരെ നീട്ടി. ഒരു വീടിന് രണ്ടരലക്ഷം രൂപയാണ് ധനസഹായം.
അപേക്ഷകരുടെ പേരില്‍ രണ്ടുസെന്റ് സ്ഥലം ഉണ്ടായിരിക്കണം. സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഭവനിര്‍മാണത്തിന് സഹായം ലഭിച്ചവരോ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് സ്ഥിരവരുമാനമുള്ള മക്കളുള്ള വിധവകളോ അപേക്ഷിക്കേണ്ടതില്ല. ബി.പി.എല്‍ കുടുംബം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷകള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന. അപേക്ഷാഫോമും വിശദവിവരങ്ങളും ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, ന്യൂനപക്ഷ യുവജനതയ്ക്കുള്ള പരിശീലന കേന്ദ്രം എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടും ംംം.ാശിീൃശ്യേംലഹളമൃല.സലൃമഹമ.ഴീ്.ശി. വെബ്സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടും ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍ കലക്ടറേറ്റ് പി.ഒ ആലപ്പുഴ എന്ന വിലാസത്തിലും നല്‍കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."