ചര്‍ച്ച് ആക്ട്: കേന്ദ്ര സര്‍ക്കാരിനെ കക്ഷിയാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: കേരളത്തില്‍ ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിനെ കക്ഷിയാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. മത ന്യൂനപക്ഷങ്ങള്‍ക്കായി നിയമം ഉണ്ടാക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും വഖ്ഫ് ആക്ട് പോലുള്ള നിയമം നിര്‍മിക്കാന്‍ കേന്ദ്രത്തിനാണ് അധികാരമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ക്രിസ്ത്യന്‍ പള്ളികളുടെ സ്വത്തും സമ്പത്തും കൈകാര്യം ചെയ്യാന്‍ പ്രത്യേക നിയമമുണ്ടാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടറിയിച്ചത്. കത്തോലിക്കാ പുരോഹിതനും ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജ് മുന്‍ പ്രിന്‍സിപ്പലുമായ റവ. ഫാ. വത്സന്‍ തമ്പു , കോട്ടയം സ്വദേശികളായ സന്തോഷ് തോമസ്, കെന്നഡി. എം. ജോര്‍ജ്, ഇമ്മാനുവല്‍ തോമസ് മത്തായി എന്നിവരാണ് ചര്‍ച്ച് ആക്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."