'അച്ഛന്‍ എന്നെ മതേതര മൂല്യങ്ങള്‍ പഠിപ്പിച്ചു': ബുലന്ദ്ഷഹറില്‍ കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിന്റെ മകന്‍
ന്യൂഡല്‍ഹി: അച്ഛന്‍ എല്ലാ മതങ്ങളെയും ആദരിക്കാനും മതേതരമൂല്യങ്ങള്‍ മുറുകെ പിടിച്ചു ജീവിക്കാനും ഞങ്ങളെ പഠിപ്പിച്ചുവെന്ന് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ സംഘപരിവാര്‍ കൊലപ്പെടുത്തിയ പൊലിസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിന്റെ മകന്‍ അഭിഷേക് കുമാര്‍.
''എന്റെ അച്ഛന്‍ എന്നെ മതേതര മൂല്യങ്ങള്‍ പഠിപ്പിച്ചു. ഞങ്ങള്‍ നല്ല പൗരന്‍മാരായി ജീവിക്കണമെന്നാണ് അച്ഛന്‍ എപ്പോഴും ആഗ്രഹിച്ചത്. മതത്തിന്റെ പേരില്‍ സംഘര്‍ഷം ഉണ്ടാക്കുന്നവരായി ഞങ്ങള്‍ മാറരുതെന്ന് അച്ഛന്‍ ആഗ്രഹിച്ചു. ഹിന്ദുവാകട്ടെ മുസ്‌ലിമാവട്ടെ ക്രിസ്ത്യന്‍ ആകട്ടെ സിഖുകാരാവട്ടെ എല്ലാവരും ഇവിടെ തുല്യരാണ്. ഇന്ന് അച്ഛന്‍ മരിച്ചു. നാളെ ആരാണ് മരിക്കുകയെന്ന് അറിയില്ല''- അഭിഷേക് പറഞ്ഞു.
2015ല്‍ ദാദ്രിയില്‍ ബീഫ് കൈവശം വച്ചുവെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാക് എന്ന മധ്യവയസ്‌കനെ കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് സുബോധ് കുമാര്‍. കേസില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ അറസ്റ്റ്‌ചെയ്തതിനു പിന്നാലെ സ്ഥലംമാറ്റം ലഭിച്ച സുബോധിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കൂടുതല്‍ വായിക്കുക>>> ബുലന്ദ്ഷഹര്‍ സംഭവത്തിനു പിന്നില്‍ വന്‍ ഗൂഢാലോചന!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."