പീഡിപ്പിക്കപ്പെട്ട നടി അടുത്ത ദിവസം അഭിനയിക്കാന്‍ പോയതെങ്ങനെയെന്ന് പി.സി ജോര്‍ജ്
ആലപ്പുഴ: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഇരയെ അധിക്ഷേപിച്ച് പി. സി ജോര്‍ജ് എം.എല്‍ എ. ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് പറയുന്ന നടി അടുത്ത ദിവസം അഭിനയിക്കാന്‍ പോയതെങ്ങനെയാണെന്നും പി.സി. ജോര്‍ജ് ചോദിച്ചു.
നിര്‍ഭയയേക്കാള്‍ ക്രൂരമായ പീഡനമാണ് നടന്നതെന്നാണ് പൊലിസ് പറയുന്നത്. നടി ആക്രമിക്കപ്പെട്ടതിനു തെളിവില്ലെന്നും ഇപ്പോള്‍ നടക്കുന്നതു പുരുഷ പീഡനമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേസില്‍ തെളിവ് നല്‍കാന്‍ താനെങ്ങും പോകില്ല. അന്വേഷണസംഘം തന്റെ മുറിയില്‍ വന്നാല്‍ അറിയാവുന്ന കാര്യങ്ങള്‍ പറയും. പുരുഷന്‍മാരുമായി സമ്മതത്തോടെ ശരീരം പങ്കിട്ടശേഷം ബലാത്സംഗം ചെയ്തുവെന്ന് പറഞ്ഞ് കേസ് കൊടുക്കുന്നത് ശരിയല്ല. പൊലിസ് കാണിക്കുന്നത് ശുദ്ധ മര്യാദകേടാണ്. സര്‍ക്കാറിന് ധൈര്യമുണ്ടെങ്കില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഉള്‍പ്പെടെ എല്ലാ നടീനടന്‍മാരുടെയും സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
കോവളം കൊട്ടാരം കൈമാറുന്നത് രാജ്യദ്രോഹ കുറ്റമാണ്. സര്‍ക്കാരിന്റെ കൈവശമുള്ള സ്വത്തുകള്‍ ഇല്ലാതാക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാരിന്റേത്. നയനാര്‍ സര്‍ക്കാറിന്റെ കൊട്ടാരം വില്‍ക്കാന്‍ ശ്രമം നടന്നിരുന്നു. കൊട്ടാരം കൈമാറിയതിന് സര്‍ക്കാരിനെതിരേ ഹൈക്കോടതിയെ സമീപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."