HOME
DETAILS

യൂനിവേഴ്‌സിറ്റി കോളജില്‍ കെ.എസ്.യു മാര്‍ച്ചിന് നേരെ എസ്.എഫ്.ഐ ആക്രമണം

  
backup
November 30 2019 | 06:11 AM

unuversity-cillege-795823-2

 

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ പെണ്‍കുട്ടികളെ ഉള്‍പ്പടെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ മാര്‍ച്ചിന് നേരെ എസ്.എഫ്.ഐ ആക്രമണം. കെ.എസ്.യു പ്രവര്‍ത്തകന്‍ അമലിനെ മര്‍ദിച്ചത് അന്വേഷിക്കാനെത്തിയ സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആക്രമണത്തില്‍ കെ.എം അഭിജിത്തിന്റെ തലയ്ക്കും മറ്റൊരു കെ.എസ്.യു പ്രവര്‍ത്തകനും പരുക്കേറ്റു.
ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. പരീക്ഷ കഴിഞ്ഞിറങ്ങിയ കെ.എസ്.യു പ്രവര്‍ത്തകന്‍ അമലിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു. ഇതില്‍ പ്രതിഷേധിച്ച് കോളജിലേക്ക് മാര്‍ച്ച് നടത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുനേരെ യൂനിവേഴ്‌സിറ്റി കോളജിനകത്തുനിന്നും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കല്ലും പട്ടിക കഷണങ്ങളും എറിയുകയായിരുന്നു.
കല്ലേറില്‍ അഭിജിത്, നബീല്‍ കല്ലമ്പലം എന്നീ കെ.എസ്.യു നേതാക്കള്‍ക്ക് തലയ്ക്ക് പരുക്കേറ്റു. കല്ലേറേറ്റ അഭിജിതും സംഘവും സാഫല്യം കോംപ്ലക്‌സിന് മുന്നില്‍ റോഡില്‍ കിടന്നു പ്രതിഷേധിച്ചു.
സംഭവമറിഞ്ഞ് പൊലിസെത്തി ഇവരെ റോഡില്‍ നിന്നും മാറ്റാന്‍ ശ്രമമുണ്ടായെങ്കിലും ഇവര്‍ വഴങ്ങിയില്ല. തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ റോഡിലിറങ്ങി മുദ്രാവാക്യം വിളിതുടങ്ങി.
കോളജിലേക്ക് കല്ലെറിഞ്ഞ കെ.എസ്.യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവരുടെ സമരം. തുടര്‍ന്ന് ഇവരും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
തന്റെ കാലില്‍ വലിയ തടിക്കഷണം കൊണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിയെന്ന് അഭിജിത് ആരോപിച്ചു. പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റെന്ന് എസ്.എഫ്.ഐയും ആരോപിച്ചു. ഇരുകൂട്ടരും പ്രതിഷേധം തുടര്‍ന്നതോടെ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
സംഭവമറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എം.എം ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും സ്ഥലത്തെത്തി റോഡ് ഉപരോധത്തില്‍ പങ്കെടുത്തു.
അക്രമികള്‍ ക്യാംപസിനുള്ളിലുണ്ടെന്നും അവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും എ.സി.പിയോട് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. അക്രമികള്‍ക്കെതിരേ കേസെടുക്കുമെന്ന് എ.സി.പി അറിയിച്ചെങ്കിലും അറസ്റ്റു ചെയ്യാതെ പിന്‍മാറില്ലെന്ന് കെ.എസ്.യു നേതാക്കള്‍ പറഞ്ഞു.
അക്രമികളുടെ പട്ടിക പ്രതിപക്ഷനേതാവ് പൊലിസിനു കൈമാറി. ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും പ്രതിപക്ഷനേതാവ് പ്രതിഷേധം അവസാനിപ്പിക്കാന്‍ തയാറായില്ല. സംഭവത്തിലെ കുറ്റക്കാരെ പിടികൂടിയില്ലെങ്കില്‍ റോഡ് ഉപരോധം അവസാനിപ്പിക്കില്ലെന്ന് അദ്ദേഹം പൊലിസിനോട് പറഞ്ഞു.
ഒടുവില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലിസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കി. ഇതോടെയാണ് രണ്ടുമണിക്കൂറോളം നീണ്ടുനിന്ന സംഘര്‍ഷത്തിന് അയവുവന്നത്.
വൈകുന്നേരം ഏഴോടെ ഉപരോധത്തില്‍ നിന്ന് പിന്‍മാറുന്നതായി പ്രതിപക്ഷനേതാവ് അറിയിച്ചു.
യൂനിവേഴ്‌സിറ്റി കോളജില്‍ ഗുണ്ടാ വിളയാട്ടമാണ്. വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പോലും കത്തിച്ചു കളയുന്നു. പെണ്‍കുട്ടികള്‍ക്ക് പോലും മര്‍ദനമേല്‍ക്കുന്നു.
സര്‍ക്കാരിന്റെ പിന്തുണയോടെ കോളജില്‍ സാമൂഹ്യ വിരുദ്ധരും ഗുണ്ടകളും വിളയാടുകയാണെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു. അക്രമികള്‍ക്കുനേരെ പൊലിസ് നടപടിയെടുക്കുന്നതുവരെ സമരം തുടരുമെന്ന് അഭിജിത് മാധ്യമങ്ങളോട് പറഞ്ഞു. ഏതെങ്കിലും തരത്തില്‍ പൊലിസ് നല്‍കിയ ഉറപ്പുലംഘിച്ചാല്‍ സമരവുമായി വീണ്ടും യൂനിവേഴ്‌സിറ്റി കോളജിലെത്തുമെന്നും അഭിജിത് വ്യക്തമാക്കി.
ബുധനാഴ്ച യൂനിവേഴ്‌സിറ്റി കോളജില്‍വച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. അമല്‍, നിധിന്‍ രാജ് എന്നിവരടക്കം മൂന്ന് വിദ്യാര്‍ഥികള്‍ക്കാണ് എസ്.എഫ്.ഐയുടെ മര്‍ദനമേറ്റത്. ഇതേതുടര്‍ന്ന് വ്യാഴാഴ്ച കെ.എസ്.യു പ്രവര്‍ത്തകര്‍ കോളജിനകത്ത് പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധിച്ച വനിത പ്രവര്‍ത്തകരെയടക്കം വീണ്ടും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ആക്രമിക്കപ്പെട്ട നിധിന്‍ രാജിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോസ്റ്റല്‍ റൂമിനകത്ത് കയറി കത്തിച്ചു. ഇതേത്തുടര്‍ന്നാണ് അമലിന് ഇന്നലെ മര്‍ദനമേറ്റത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago
No Image

വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍ 

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മകള്‍ ആശാ ലോറന്‍സിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  2 months ago
No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  2 months ago
No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago
No Image

അധോലോക നായകന്‍ ഛോട്ടാ രാജന് ജാമ്യം

National
  •  2 months ago
No Image

ആവേശം കുന്നേറി; കന്നിയങ്കത്തിനായി പ്രിയങ്കയുടെ മാസ് എന്‍ട്രി, പ്രിയമോടെ വരവേറ്റ് വയനാട് 

Kerala
  •  2 months ago
No Image

ആവേശക്കൊടുമുടിയില്‍ കല്‍പറ്റ; പ്രിയങ്കയെ കാത്ത് ജനസാഗരം 

Kerala
  •  2 months ago