നേപ്പാളില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ഏഴു മരണം
കാഠ്മണ്ഡു: നേപ്പാളില്‍ സ്വകാര്യ ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ചുദിവസം പ്രായമായ പെണ്‍കുഞ്ഞ് ഉള്‍പ്പെടെ ഏഴു മരണം. ഫിഷ്്‌ടെയ്ല്‍ എയര്‍ എന്ന കമ്പനിയുടെ ഹെലികോപ്ടറാണ് ഗൂര്‍ഖ ജില്ലയില്‍ നിന്നു കാഠ്മണ്ഡുവിലേക്കുള്ള യാത്രാമധ്യേ തകര്‍ന്നത്. ഹെലികോപ്ടറിലുണ്ടായിരുന്ന ഏഴു പേരും മരിച്ചു. അഞ്ചുദിവസം പ്രായമായ കുഞ്ഞിനെ കാഠ്മണ്ഡുവിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകവെയാണ് ദുരന്തം. കുട്ടിയുടെ മാതാവും മരിച്ചവരില്‍ ഉള്‍പ്പെടുമെന്ന് ആഭ്യന്തരമന്ത്രാലയം വക്താവ് യാദവ് കൊയ്‌രാള പറഞ്ഞു.
മരിച്ചവരെല്ലാം ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. നുവാക്കോട്ട് ജില്ലയിലെ ബാതിനെ ദന്‍ഡയിലാണ് ഹെലികോപ്ടര്‍ തകര്‍ന്നത്. കാഠ്മണ്ഡുവില്‍ നിന്ന് 100 കി.മി വടക്കാണ് ഈ പ്രദേശം. നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഹെലികോപ്ടര്‍ തകര്‍ന്ന പ്രദേശത്ത് പൊലിസും തെരച്ചില്‍ നടത്തുന്നുണ്ട്. ഹെലികോപടര്‍ തകര്‍ന്നത് കമ്പനിയും സ്ഥിരീകരിച്ചു. കാരണം എന്താണെന്നു വ്യക്തമല്ല.
പ്രദേശത്ത് തെരച്ചിലിനു മറ്റൊരു ഹെലികോപ്ടര്‍ കമ്പനി വിട്ടുനല്‍കി. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അവസാനമായി പൈലറ്റ് കണ്‍ട്രോള്‍ ടവറുമായി ബന്ധപ്പെട്ടത്. സമുദ്രനിരപ്പില്‍ നിന്ന് 5,500 അടി ഉയരത്തിലുള്ള പ്രദേശത്തെ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."