കണ്ണൂര്‍ വിമാനത്താവളം: ക്ഷണിക്കാത്തത് വിവാദമാക്കേണ്ടെന്ന് ഉമ്മന്‍ചാണ്ടി
കാസര്‍കോട്: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് സര്‍ക്കാര്‍ ക്ഷണിക്കാത്തതില്‍ വിഷമമില്ലെന്നും ഇക്കാര്യത്തില്‍ വിവാദം വേണ്ടെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കാസര്‍കോട് ഡി.സി.സി ഓഫിസില്‍ കെ. വെളുത്തമ്പു ഹാള്‍ ഉദ്ഘാടനത്തിനെത്തിയ ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവൃത്തികളുടെ ഭൂരിഭാഗവും പൂര്‍ത്തിയായത്.
കുറച്ച് പ്രവൃത്തികള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. എന്നാല്‍, ഈ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഇടതു മുന്നണി സര്‍ക്കാര്‍ രണ്ട് വര്‍ഷം വൈകി.
അതിലൊന്നും ആരെയും കുറ്റം പറയുന്നില്ല. ഇപ്പോഴെങ്കിലും ഉദ്ഘാടനം നടത്തുന്നതില്‍ സന്തോഷമുണ്ട്. തന്നെ ഉദ്ഘാടന ചടങ്ങില്‍ വിളിക്കാത്ത കാര്യം വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."