HOME
DETAILS

കരിപ്പൂര്‍-ജിദ്ദ വ്യോമയാന പാത ഇന്ന് തുറക്കും; പറന്നിറങ്ങുന്നത് സഊദിയുടെ വലിയ വിമാനം

  
backup
December 04 2018 | 22:12 PM

karipoor-9389547547452121

കൊണ്ടോട്ടി: മലബാറിലെ 11 ലക്ഷത്തിലേറെ സഊദി പ്രവാസികളുടേയും ഉംറ-ഹജ്ജ് തീര്‍ഥാടകരുടേയും ചിരകാല സ്വപ്‌നമായ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് സഊദി എയര്‍ലൈന്‍സിന്റെ വലിയ വിമാനം സര്‍വിസ് തുടങ്ങും. മൂന്നര വര്‍ഷമായി അറ്റുപോയ ജിദ്ദ-കരിപ്പൂര്‍ വ്യോമയാന പാതയാണ് ഇതോടെ തുറക്കപ്പെടുന്നത്.ജിദ്ദയില്‍ നിന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് പുറപ്പെടുന്ന സഊദിയുടെ എസ് .വി 746 വിമാനം രാവിലെ 11.10 നാണ് കരിപ്പൂരില്‍ പറന്നിറങ്ങുക.ആദ്യവിമാനത്തെ എയര്‍പോര്‍ട്ട് അതോറിറ്റി വാട്ടര്‍ സെല്യൂട്ട് നല്‍കി സ്വീകരിക്കും. വിമാനത്തിലെ കന്നിയാത്രക്കാര്‍ക്ക് പൂവും പ്രത്യേക ഗിഫ്റ്റും നല്‍കിയാണ് സഊദി വിമാന കമ്പനി സ്വീകരിക്കുക. കരിപ്പൂരിലെത്തുന്ന വിമാനം പിന്നീട് എസ്. വി 747 ആയി ഉച്ചക്ക് 1.10ന് ജിദ്ദക്ക് പറക്കും. വിമാനം പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഫഌഗ് ഓഫ് ചെയ്യും. എം.പിമാരായ എം.കെ രാഘവന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുള്‍ വഹാബ് തുടങ്ങിയവര്‍ സംബന്ധിക്കും.
വലിയ വിമാനത്തിന് ഇറങ്ങാനുള്ള സൗകര്യം കരിപ്പൂരില്‍ ഒരുക്കിയതായി എയര്‍പോര്‍ട്ട് ഡയരക്ടര്‍ ശ്രീനിവാസ റാവു പറഞ്ഞു.റണ്‍വേയിലെ ലൈറ്റുകളും പൂര്‍ണമായും പ്രവര്‍ത്തിപ്പിക്കും. വിമാനത്തിന്റെ സുരക്ഷിത ലാന്റിങിനുള്ള ക്രമീകരണങ്ങളും,വിമാനം നിര്‍ത്തിയിടാനുള്ള ഏപ്രണ്‍ സൗകര്യവും തയാറാക്കിയിട്ടുണ്ട്.
കരിപ്പൂരില്‍ റണ്‍വേ റീ-കാര്‍പ്പറ്റിങിന്റെ പേരില്‍ 2015-മാര്‍ച്ച് 30മുതല്‍ നിര്‍ത്തലാക്കിയ വലിയ വിമാനങ്ങളില്‍ സഊദി എയര്‍ലൈന്‍സിനാണ് വീണ്ടും സര്‍വിസിന് അനുമതിലഭിക്കുന്നത്.വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചെങ്കിലും സഊദി അറേബ്യയിലെ ജിദ്ദ ഒഴികെ മറ്റുള്ള സ്ഥലങ്ങളിലേക്കെല്ലാം ചെറിയ വിമാനങ്ങള്‍ സര്‍വിസ് കരിപ്പൂരിന്‍ നിന്നുണ്ട്. എന്നാല്‍ ജിദ്ദയിലേക്ക് അഞ്ചുമണിക്കൂര്‍ തുടര്‍ച്ചയായി പറന്നെത്താന്‍ ചെറിയ വിമാനങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല.ആയതിനാല്‍ കരിപ്പൂരില്‍ നിന്ന് കണക്ഷന്‍ വിമാനത്തെയും,നെടുമ്പാശ്ശേരിയെയും ആശ്രയിക്കേണ്ട ഗതികേടായിരുന്നു. വലിയ വിമാന സര്‍വിസിന് അനുമതിയായതോടെ ജിദ്ദയിലേക്ക് നേരിട്ട് വിമാനം പറക്കുന്നത് വഴി ഉംറ ഹജ്ജ് തീര്‍ഥാടകര്‍ക്കും ആശ്വാസമാകും. ഹജ്ജ് എംപാര്‍ക്കേഷന്‍ കരിപ്പൂരിലേക്ക് പുനഃസ്ഥാപിച്ചിട്ടുമുണ്ട്.
ആഴ്ചയില്‍ ഏഴ് ദിവസമാണ് കരിപ്പൂരില്‍ നിന്ന് ആദ്യഘട്ടത്തില്‍ സഊദി എയര്‍ലൈന്‍സിന്റെ സര്‍വിസുണ്ടാവുക. ഇതില്‍ തിങ്കള്‍,ബുധന്‍,വ്യാഴം,ശനി ദിവസങ്ങളില്‍ ജിദ്ദയിലേക്കും ചൊവ്വ,വെള്ളി, ഞായര്‍ ദിവസങ്ങളില്‍ റിയാദിലേക്കുമായിരിക്കും സര്‍വിസ്. കരിപ്പൂരില്‍ നിന്ന് ബുധനാഴ്ച ജിദ്ദയിലേക്ക് പുറപ്പെടുന്ന വിമാനത്തിന്റെ വൈമാനികരും ജീവനക്കാരും ഇന്നലെ കൊച്ചിയില്‍ നിന്ന് കരിപ്പൂരിലെത്തി.രണ്ട് വൈമാനികരും,11 കാബിന്‍ക്രൂവുമാണ് ഉച്ചക്ക് കരിപ്പൂരിലെത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago