HOME
DETAILS

പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ മെഡിക്കല്‍ കോളജില്‍ കഫ് കോര്‍ണര്‍

  
backup
December 05, 2018 | 2:36 AM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0-4

തിരുവനന്തപുരം: പകര്‍ച്ചപ്പനി പ്രതിരോധത്തിന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കഫ് കോര്‍ണര്‍ ഉള്‍പ്പെടെ ഫലപ്രദമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.
പനിയും ചുമയുമായി അത്യാഹിത വിഭാഗത്തില്‍ എത്തുന്നവര്‍ക്കെല്ലാം കഫ് കോര്‍ണറില്‍ നിന്ന് മാസ്‌ക് നല്‍കും. കൂട്ടിരിപ്പുകാര്‍ക്കും മാസ്‌ക് ലഭിക്കും. കൂടാതെ പനി പടരാതിരിക്കാന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങളും ചികിത്സയ്‌ക്കൊപ്പം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്‍കാന്‍ തീരുമാനിച്ചു. എച്ച്.വണ്‍.എന്‍.വണ്‍ രോഗലക്ഷണവുമായി ആശുപത്രിയില്‍ എത്തുന്നവരില്‍ ഭൂരിഭാഗവും സ്വകാര്യ ആശുപത്രികളിലും മറ്റും ചികിത്സ തേടിയ ശേഷം വരുന്നവരാണെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന വകുപ്പു മേധാവികളുടെ അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ എന്ന നിലയിലാണ് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ നിര്‍ദേശാനുസരണം ആശുപത്രിയില്‍ കഫ് കോര്‍ണര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത്.
കൂടാതെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വേണ്ട മുന്‍കരുതലുകളെക്കുറിച്ച് ബോധവല്‍കരണവും ഇവിടെ നിന്ന് ലഭിക്കും. പനിയും ചുമയുമുള്ളവര്‍ നിര്‍ബന്ധമായും കഫ് കോര്‍ണറുകളില്‍ നിന്ന് ലഭിക്കുന്ന മാസ്‌ക് ധരിക്കണം. മാസ്‌ക് ധരിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ ചുമയ്ക്കുമ്പോള്‍ തുണി ഉപയോഗിച്ച് വാ മൂടണം. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണമെന്നും അധികൃതര്‍ അറിയിച്ചു.
എച്ച്.വണ്‍ .എന്‍.വണ്‍ രോഗലക്ഷണവുമായി വരുന്നവര്‍ക്ക് ആവശ്യം വേണ്ട മരുന്നുകള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട് . കൂടാതെ രോഗികള്‍ക്ക് പ്രത്യേകം ഐസൊലേഷന്‍ വാര്‍ഡും പ്രത്യേകം തീവ്രപരിചരണവിഭാഗവും ആശുപത്രിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേയാൻ വിട്ട പോത്ത് കയറിപ്പോയത് നേരെ ടെറസിലേക്ക്; ഒടുവിൽ അഗ്നി രക്ഷാ സേനയെത്തി താഴെയിറക്കി

Kerala
  •  a month ago
No Image

ഏറ്റവും പുതിയ നിക്കോൺ സെഡ്.ആർ മിഡിൽ ഈസ്റ്റ് വിപണിയിൽ അവതരിപ്പിച്ചു

uae
  •  a month ago
No Image

വീണ്ടും മരണം; വിടാതെ അമീബിക് മസ്തിഷ്‌ക ജ്വരം; മരിച്ചത് കൊല്ലം സ്വദേശി

Kerala
  •  a month ago
No Image

താമരശ്ശേരിയിൽ നാളെ മുതൽ ഡോക്ടർമാരുടെ 'ജീവൻ രക്ഷാ സമരം'; രോഗീപരിചരണം ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കും

Kerala
  •  a month ago
No Image

ഡോ എം ആർ രാഘവവാര്യർക്ക് കേരള ജ്യോതി; രണ്ടുപേർക്ക് കേരള പ്രഭയും, അഞ്ച് പേർക്ക് കേരള ശ്രീയും; കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ആരോഗ്യ സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിച്ചു; കുവൈത്തിൽ പ്രവാസിക്ക് 10 വർഷം കഠിനതടവ്

Kuwait
  •  a month ago
No Image

ഈ ക്യൂ ആർ കോഡ് പേയ്‌മെന്റിനല്ല, നേരെ യൂട്യൂബ് ചാനലിലേക്ക്; മകന് അച്ഛന്റെ വക സൗജന്യ പരസ്യം 

National
  •  a month ago
No Image

യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ: നാല് യു.എ.ഇ വനിതാ മന്ത്രിമാരും; പട്ടികയിലെ ഏക മലയാളി ഷഫീന യൂസഫലി

uae
  •  a month ago
No Image

ക്ഷേത്രത്തില്‍ ഇരുന്നതിന് വയോധികന് ക്രൂരമര്‍ദ്ദനം; ജാതിയധിക്ഷേപവും വധഭീഷണിയും 

National
  •  a month ago
No Image

കുന്നംകുളം കസ്റ്റഡി മർദ്ദനം: സംസ്ഥാന പൊലിസ് മേധാവിയോട് റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  a month ago