HOME
DETAILS

പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്ന ഉദ്യോഗസ്ഥരും കരാറുകാരും

  
backup
August 01, 2017 | 2:34 AM

%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%af%e0%b5%8d%e0%b4%af%e0%b4%bf



സര്‍ക്കാര്‍ രേഖകളില്‍ ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ നടന്ന ഗ്രാമമാണ് മണല്‍വയല്‍. നിരവധി കിണറുകള്‍, കേണികള്‍, കുളങ്ങള്‍, വീടുകള്‍ ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്തത്ര വികസനപ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തിയിരിക്കുന്നത്. എന്നാല്‍ വെള്ളമില്ലാത്ത കിണറുകള്‍, കേണികള്‍, പണി പൂര്‍ത്തിയാവുംമുന്‍പേ ഇടിഞ്ഞുവീണ വീടുകള്‍, നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ച് നില്‍ക്കുന്ന വീടുകളുടെ അസ്ഥിപഞ്ജരങ്ങളൊക്കെയാണ് കോളനിയിലെ വികസനത്തിന്റെ ബാക്കി പത്രങ്ങള്‍. പണം പലരും വീതിച്ചെടുക്കുയാണ് യഥാര്‍ഥത്തില്‍ നടക്കുന്നത്. വനത്തിനുള്ളിലെ ഈ ഗ്രാമത്തില്‍ എന്ത് അഴിമതി നടത്തിയാലും ആരും ചോദിക്കാന്‍ വരികയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. വനത്തിനുള്ളില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവാണ് മണല്‍വയല്‍ ഗ്രാമത്തിനുള്ളത്. ഇവിടെ സ്ഥലമുള്ള ജനവിഭാഗങ്ങളില്‍ 14 പേര്‍ ജനറല്‍ വിഭാഗത്തില്‍പ്പെട്ടവരാണ്.
എന്നാല്‍ ഇവരില്‍ 13പേരും വന്യമൃഗശല്യം മൂലം ഇവിടെനിന്നു അയല്‍ഗ്രാമങ്ങളിലേക്ക് വീടുമാറി. കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട 21 കുടുംബങ്ങളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് കുടുംബങ്ങളൊഴികെ മറ്റ് മുഴുവനാളുകളും മണല്‍വയല്‍ വിട്ടുപോകാന്‍ തയാറാണ്. ഗ്രാമത്തില്‍ ആകെയുണ്ടായിരുന്നത് ഒരൊറ്റ പണിയ കുടുംബമായിരുന്നു. കാടുമായി വളരേയേറെ അടുത്ത് പെരുമാറി ജീവിക്കുന്നവരാണ് പണിയര്‍. എന്നാല്‍ ആകെയുണ്ടായിരുന്ന കൂരപോലും കാട്ടാനക്കൂട്ടം നശിപ്പിച്ചതോടെ രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവരും സമീപത്തെ ഗ്രാമത്തിലെ ബന്ധുക്കളുടെ സമീപത്തേക്ക് പോയി. പട്ടയം ലഭിച്ച രണ്ട് ഏക്കര്‍ കരഭൂമിയും, കൈവശമുളള 10 ഏക്കറിനും പുറമെ ഒന്‍പതര ഏക്കര്‍ വയല്‍ഭൂമിയുമാണ് ഇവരുടെ കൈവശമുളളത്. സ്ഥലമുണ്ടെന്നല്ലാതെ യാതൊരുവിധ കൃഷിയും ഇവിടെ നടക്കുന്നില്ല. ശരിക്കും വനം ഈ ഗ്രാമത്തിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഗ്രാമത്തില്‍ അങ്ങിങ്ങായുള്ള ഏതാനും കുടിലുകളൊഴിച്ചാല്‍ മണല്‍വയല്‍ ശരിക്കും വനമാണ്. ഗ്രാമത്തിലെ ആദിവാസി ഭവനനിര്‍മാണം കണ്ടാല്‍ ഏവരും അത്ഭുതപ്പെട്ടുപോകും. ഒരാള്‍ക്ക് നിവര്‍ന്നുനിന്ന് വീടിനുള്ളിലേക്ക് കയറുവാനുള്ള ഉയരംപോലും കട്ടിളകള്‍ക്കില്ല. സമീപത്തെ കോളനികളില്‍ മുന്‍പ് നിര്‍മിച്ച് ഉപയോഗിക്കാതെ കിടക്കുന്ന വീടുകളുടെ ഇഷ്ടികയും, കട്ടിളകളും, ജനലുകളും പൊളിച്ചെടുത്തുകൊണ്ടുവന്നാണ് ഭവനനിര്‍മാണം. ഇവര്‍ നിര്‍മിക്കുന്ന വീടുകളില്‍ ആരും താമസത്തിനെത്തുകയില്ലെന്ന് നിര്‍മിക്കുന്ന കരാറുകാരും, നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ ഇവിടുത്തെ വീട് നിര്‍മാണം ഒരഭ്യാസമാണ്. നിര്‍മാണം പൂര്‍ത്തിയാവാത്ത മണല്‍വയല്‍ ഗ്രാമത്തിലെ വീടുകളുടെ എണ്ണമെടുത്താല്‍ നാം അത്ഭുതപ്പെട്ടുപോകും. മണല്‍വയല്‍ കുള്ളന്‍, ശാന്ത, അലക്കല്‍ രമണി-എന്നിങ്ങനെ നിരവധിയാളുകളുടെ വീടുകള്‍ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചവയാണ്. വീടുകള്‍മാത്രമല്ല ഇവിടെ പാതിവഴിയില്‍ നിലച്ചത്. കിണറുകള്‍, കേണികള്‍ എന്തിനേറെ പറയുന്നു മണല്‍വയലിലേക്കുള്ള റോഡിന്റെ നിര്‍മ്മാണംപോലും പാതിവഴിയില്‍ നിലച്ചതാണ്. പ്രതികരിക്കാന്‍ ആരുമില്ലാത്തതാണ് ഈ ഗ്രാമത്തിന്റെ ദുര്യോഗം. സര്‍ക്കാര്‍ രേഖകള്‍ പരിശോധിച്ചാല്‍ മണല്‍വയലില്‍ ഇനി ഒന്നിന്റെയും ആവശ്യമില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബത്തേരി നിയോജകമണ്ഡലം എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ മണല്‍വയല്‍ ഗ്രാമം സന്ദര്‍ശിക്കാനെത്തിയിരുന്നു.
ഗ്രാമത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു എം.എല്‍.എ ഇവിടെ എത്തിയത്. ഗ്രാമവാസികളുടെ എല്ലാ പരാതികളും കേട്ട എം.എല്‍.എ ഒരു തീരുമാനത്തിലെത്തി. മണല്‍വയല്‍ ഗ്രാമവാസികളെ പുറംലോകത്തിലേക്ക് മാറ്റിപാര്‍പ്പിക്കുക. ഗ്രാമവാസികളില്‍ ബഹുഭൂരിപക്ഷമാളുകളുടെയും ആഗ്രഹവും ഇതുതന്നെയായിരുന്നു. എം.എല്‍.എയുടെ ചിലവില്‍ രണ്ട് ഗ്രാമവാസികളെ തിരുവനന്തപുരത്തുകൊണ്ടുപോയി മുഖ്യമന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പും നല്‍കിയാണ് എം.എല്‍.എ ഗ്രാമത്തില്‍നിന്നും മടങ്ങിയത്. എന്നാല്‍ വാഗ്ദാനം ആറ് വര്‍ഷം കഴിഞ്ഞിട്ടും നടപ്പിലായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബോസ്റ്റണിൽ ഫ്രഞ്ച് വിപ്ലവം; നോർവേയുടെ രണ്ടാം നിരയെ നോർവേയുടെ രണ്ടാം നിരയെ തകർത്ത് തരിപ്പണമാക്കി ലെസ് ബ്ലൂസ്!

Football
  •  a month ago
No Image

72 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ചരിത്ര ഹാട്രിക്കുമായി ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ!

Football
  •  a month ago
No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  a month ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  a month ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  a month ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  a month ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  a month ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  a month ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  a month ago