റോഡപകടങ്ങളില്‍ വില്ലനായി ആഡംബര ബൈക്കുകള്‍
കൊടുങ്ങല്ലൂര്‍: 10 ദിവസത്തിനിടയില്‍ മൂന്നു യുവാക്കളുടെ ജീവനെടുത്ത റോഡപകടങ്ങളില്‍ വില്ലന്‍ വേഷത്തിലുള്ളത് ആഡംബര ബൈക്കുകള്‍.
കഴിഞ്ഞ ദിവസം രാത്രി എറിയാട് രണ്ടു ചെറുപ്പക്കാരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍പെട്ട വാഹനങ്ങളിലൊന്ന് ആഡംബര ബൈക്കാണ്. ഒരാഴ്ച്ച മുന്‍പു കരൂപ്പടന്നയില്‍ വിദ്യാര്‍ഥിയുടെ ജീവനെടുത്തതും ആഡംബര ബൈക്കപകടമാണ്. സംസ്ഥാനത്തെ സാധാരണ റോഡുകള്‍ ലക്ഷങ്ങള്‍ വിലവരുന്ന ഇത്തരം ബൈക്കുകള്‍ക്കു അനുയോജ്യമല്ല. അതു കൊണ്ടു തന്നെ അമിതവേഗത്തിലുള്ള യാത്ര പലപ്പോഴും അപകടത്തിനിടയാക്കുന്നുണ്ട്. വലിയ വില നല്‍കി വാങ്ങുന്ന ആഡംബര ബൈക്കുകള്‍ വീണ്ടും പണം ചെലവഴിച്ചു രൂപമാറ്റം വരുത്തിയാണു പലരും നിരത്തിലിറക്കുന്നത്. ഇത്തരത്തിലുള്ള രൂപമാറ്റം അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്. വാഹനങ്ങളില്‍ കമ്പനി നല്‍കുന്ന രൂപകല്‍പ്പനയ്ക്കനുസരിച്ചുള്ള ബോഡി, ഹാന്‍ഡില്‍, സൈലന്‍സര്‍, ടയര്‍ തുടങ്ങിയ ഭാഗങ്ങള്‍ മാറ്റി പകരം മറ്റു വാഹനഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു വരുത്തുന്ന രൂപമാറ്റം നിരവധി സുരക്ഷാപ്രശ്‌നങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നാണു വിദഗ്ധര്‍ പറയുന്നത്.
വാഹനിര്‍മാണ കമ്പനികള്‍ രൂപകല്‍പന നല്‍കി അംഗീകൃത ടെസ്റ്റിങ് ഏജന്‍സിയുടെ അംഗീകാരത്തോടെ പുറത്തിറക്കുന്ന വാഹനങ്ങളില്‍ രൂപമാറ്റം അനുവദനീയമല്ല.
എന്നാല്‍ നിയമാനുസൃതം രൂപമാറ്റം നല്‍കുന്നതിനു മോട്ടോര്‍ വാഹന വകുപ്പ് അധികൃതരില്‍ നിന്നും മുന്‍കൂര്‍ അനുമതി നേടിയ ശേഷം മാറ്റം വരുത്താവുന്നതാണ്.
ബൈക്കുകളുടെ ഹാന്‍ഡില്‍, സൈലന്‍സര്‍ തുടങ്ങിയവ മാറ്റിവയ്ക്കുന്നതുപോലെ ശാസ്ത്രീയമല്ലാതെ വാഹനത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കു അനുമതി ലഭിക്കുകയുമില്ല. തീവ്രമായ പ്രകാശമുള്ള ലൈറ്റുകള്‍, എയര്‍ഹോണുകള്‍ എന്നിവ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."