ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്‌കരിക്കുന്ന രീതിയാണ് നല്ലത്: ജില്ലാ കലക്ടര്‍
കോഴിക്കോട്: ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്‌കരിക്കുന്ന രീതിയോടാണ് തനിക്ക് ആഭിമുഖ്യം എന്ന് ജില്ലാ കലക്ടര്‍ ശീറാം സാംബശിവറാവു.
ജില്ലാ ഭരണകൂടത്തിന്റെ ശുചിത്വസാക്ഷരത സേവിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ക്ലാസ് മുറികളിലും രൂപീകരിച്ച ഗ്രീന്‍ അംബാസിഡര്‍മാരുടെ ജില്ലാതല പ്രഖ്യാപനം വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹൈസ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു ഇടങ്ങളിലെ മാലിന്യം പൊതുമാര്‍ഗങ്ങള്‍ ഉപയോഗിച്ചും വീടുകളിലെ മാലിന്യം വീടുകളില്‍ തന്നെയും തരംതിരിച്ച് സംസ്‌കരിച്ചാല്‍ മാലിന്യം ഒരു പ്രശ്‌നമല്ല. പൊതുജന സഹകരണവും സാങ്കേതികവിദ്യയും കൈകോര്‍ത്താല്‍ മാലിന്യപ്രശ്‌നം എളുപ്പം പരിഹരിക്കാമെന്നും കലക്ടര്‍ പറഞ്ഞു.
വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഇ.കെ സുരേഷ് കുമാര്‍ അധ്യക്ഷനായി. പ്രൊഫ. ശോഭീന്ദ്രന്‍ ഹരിതസന്ദേശം നല്‍കി. സേവ് ജില്ലാ കോഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍ പദ്ധതി വിശദീകരിച്ചു. എച്ച്.എം ഫോറം കണ്‍വീനര്‍ കെ.കെ രഘുനാഥ്, അബ്ദുല്ല സല്‍മാന്‍, ജിന്റോ ചെറിയാന്‍, കെ. ഗിരീഷ് കുമാര്‍, കെ. ഹരീഷ്, സിസ്റ്റര്‍ ബ്രിജീലിയ, സിസ്റ്റര്‍ മേഴ്‌സി, സഞ്ജന യു. നായര്‍, വി. ഷീജ, ഇ.എം രാജന്‍, സില്‍വി സെബാസ്റ്റ്യന്‍, ടി.എന്‍.കെ നിഷ, സിസ്റ്റര്‍ ടെസി, ഗോപിക സുരേന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."