കരിപ്പൂരിലേക്ക് കൂടുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ വേണം
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ആരംഭിക്കണമെന്ന് എം.കെ രാഘവന്‍ എം.പി ആവശ്യപ്പെട്ടു.
രാജ്യത്തെ 137 അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ 31,41,700 ഓളം യാത്രക്കാരും 25,164 ഓളം എയര്‍ക്രാഫ്റ്റുകളുടെ സര്‍വിസുകളും പ്രകാരം 16-ാം സ്ഥാനത്തുള്ള കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നാമമാത്ര ബസ് സര്‍വിസാണുള്ളത്. കൂടുതല്‍ സര്‍വിസുകള്‍ വേണമെന്നു കാണിച്ച് എം.പി കേരള അര്‍ബന്‍ റോഡ് ട്രാസ്‌പോര്‍ട്ട് കോര്‍പറേഷന്‍ എം.ഡി ടോമിന്‍ ജെ. തച്ചങ്കരിക്ക് കത്തയച്ചു.
മൂന്നര വര്‍ഷത്തോളം വലിയ വിമാനങ്ങളുടെ സര്‍വിസ് ഇല്ലാതിരുന്ന സമയത്തു പോലും എയര്‍പോര്‍ട്ടിലേക്ക് കേവലം അഞ്ചു ബസ് സര്‍വിസുകള്‍ മാത്രമാണുള്ളത്.
നെടുമ്പാശ്ശേരി പോലെ തൊട്ടടുത്ത് റെയില്‍വേ സ്റ്റേഷനില്ലാത്തതിനാല്‍ എല്ലാ യാത്രക്കാരും സന്ദര്‍ശകരും റോഡ് മാര്‍ഗമാണ് കരിപ്പൂരില്‍ എത്തിച്ചേരുന്നതെന്നും കെ.എസ്.ആര്‍.ടി.സി സര്‍വിസ് അനുവദിച്ചാല്‍ കൂടുതല്‍ ഗുണകരമാകുമെന്നും എം.പി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."