HOME
DETAILS
MAL
ഡിസംബര്‍ 6 മുതല്‍ ജിയോയുടെ താരിഫുകളില്‍ 40 ശതമാനം വര്‍ധന; 300 ശതമാനം കൂടുതല്‍ മെച്ചം നല്‍കാനെന്ന് വിശദീകരണം
backup
December 03 2019 | 14:12 PM
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ താരിഫ് നിരക്കുകളില്‍ ഡിസംബര്‍ ആറു മുതല്‍ 40 ശതമാനം നിരക്ക് വര്‍ധന വരുത്തുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യന്‍ ടെലികോം വ്യവസായം സുസ്ഥിരപ്പെട്ടു നില്ക്കാനുള്ളതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. 300 ശതമാനം കൂടുതല്‍ മെച്ചം നല്‍കാനാണ് നടപടിയെന്നും കമ്പനി പറയുന്നു.
വൊഡാഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നീ കമ്പനികള്‍ താരിഫ് നിരക്കുകളില്‍ വര്‍ധന വരുത്തിയതിനു പിന്നാലെയാണ് ജിയോയുടെയും നടപടി. ഈ കമ്പനികളും 40 ശതമാനത്തിനടുത്താണ് വര്‍ധന പ്രഖ്യാപിച്ചത്. ഡിസംബര്‍ 3 മുതല്‍ ഇതു നിലവില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."