ജില്ലയില്‍ തീറ്റപ്പുല്‍ കൃഷിയില്‍ മുന്നേറ്റത്തിനൊരുങ്ങി മില്‍മ
വണ്ടൂര്‍: ക്ഷീരകര്‍ഷക മേഖലയിലെ പുല്ക്ഷാമം പരിഹരിക്കാന്‍ വിപുലമായ തീറ്റപ്പുല്‍ കൃഷി പദ്ധതിയുമായി മില്‍മ. ജില്ലയിലെ 131 ക്ഷീര സംഘങ്ങളിലേയും കര്‍ഷകര്‍ക്കുള്ള പുല്ല് ജില്ലയില്‍തന്നെ ഉല്പാദിപ്പിക്കാനാണ് മില്‍മ മലബാര്‍ മേഖലാ യൂനിയന്‍ പദ്ധതികളാവിഷ്കരിച്ചത്. ഇതിന്റെ ഭാഗമായി പോരൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള 27 ഏക്കര്‍ സ്ഥലത്തു പുല്ല് നട്ടു. പുല്‍കൃഷി നടീല്‍ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ജുവൈരിയ്യ നിര്‍വഹിച്ചു. പുല്ലിന്റെ ലഭ്യതക്കുറവ് കാരണം നിലവില്‍ വയനാട്ടില്‍നിന്നാണ് ജില്ലയിലേക്കു പുല്ലെത്തിക്കുന്നത്. ഒരേക്കറില്‍നിന്നു 12 മുതല്‍ 15 ടണ്‍വരെ പുല്ല ലഭിക്കും. ഇതു കിലോയ്ക്കു രണ്ടര രൂപയ്ക്കാണ് വില്‍ക്കുക. വ്യാവസായികാടിസ്ഥാനത്തില്‍ ക്ഷീരമേഖലയില്‍ തുടരുന്ന പലര്‍ക്കും പുല്ല് ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഇതിനു പരിഹാരമെന്ന നിലയിലാണ് തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ തീറ്റപ്പുല്‍കൃഷി നടത്തുന്നത്. പരിപാടിയില്‍ എന്‍.എം ബഷീര്‍ അധ്യക്ഷനായി. മില്‍മ ഓഫിസര്‍ വിന്‍സെന്റ് പദ്ധതി വിശദീകരിച്ചു. യു.സി നാരായണന് നമ്പൂതിരി, ലക്ഷ്മി ദേവി, എം. ഹഫ്സത്ത്, പി.എസ് സന്തോഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."