ചേളാരി ഐ.ഒ.സിക്കെതിരേ തേഞ്ഞിപ്പലം പഞ്ചായത്ത് നടപടിയെടുക്കും
തേഞ്ഞിപ്പലം: ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചക വാതക ഫില്ലിംഗ് പ്ലാന്റിനെതിരെ തേഞ്ഞിപ്പലം പഞ്ചായത്ത് നടപടിയെടുക്കും. പ്ലാന്റില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നികുതി നല്‍കിയിട്ടില്ലെന്ന സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്. 2015-16 സാമ്പത്തിക വര്‍ഷം മുതല്ക്കുള്ള കുടിശ്ശികയും, പിഴയും അടക്കം എട്ടേക്കാല് ലക്ഷം രൂപയാണ് ഐ.ഒ.സി. അടക്കേണ്ടത്.സി.എ.ജി ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സംയുക്തമായാണ് പരിശോധന നടത്തിയത്. തേഞ്ഞിപ്പലം പഞ്ചായത്തിന്റെ പരിധിയില്‍പ്പെടുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചക വാതക ഫില്ലിംഗ് യൂണിറ്റിലെ പല കെട്ടിടങ്ങള്‍ക്കും നികുതി നല്‍കുന്നില്ലെന്ന സി.എ.ജി. കണ്ടെത്തലിനെ തുടര്‍ന്ന് ഇതിലെക്കാവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖ് തോട്ടത്തില്‍ അറിയിച്ചു.
പഞ്ചായത്തിന്റെ നികുതി വരുമാനം വര്‍ധിപ്പിക്കുവാനുള്ള പല നടപടികളും പഞ്ചായത്ത് സ്വീകരിച്ചു വരുന്നുണ്ട്. ഐ.ഒ.സി.യില്‍ നിന്നും പഞ്ചായത്തിന്ന് ലഭിക്കാനുള്ള കുടിശ്ശിക പിരിച്ചെടുത്ത് സി.എ.ജി.ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."