വെളിയനാട് ബ്ലോക്ക് പഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി
കുട്ടനാട്: വെളിയനാട് ബ്ലോക്ക് പഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി. സി.പി.എം., കേരളാ കോണ്‍ഗ്രസ് (എം) അംഗങ്ങളാണ് നോട്ടീസ് നല്‍കിയത്.
പതിനഞ്ചു ദിവസത്തിനുള്ളില്‍ അവിശ്വാസ പ്രമേയത്തിന്മേല് വോട്ടെടുപ്പും ചര്‍ച്ചയും നടക്കും. നിലവില്‍ കോണ്‍ഗ്രസിന്റെ ഇ.വി. കോമളവല്ലിയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. കോണ്‍ഗ്രസിന് അഞ്ച്, സി.പി.എമ്മിനു നാല്, കേരളാ കോണ്‍ഗ്രസിന് മൂന്ന് എന്‍.സി.പിക്ക് ഒന്നു വീതവും സീറ്റുകളാണുള്ളത്.
കേരളാ കോണ്‍ഗ്രസിന്റെ പിന്തുണയില്‍ കോണ്‍ഗ്രസിന്റെ ഇ.വി. കോമളവല്ലിയാണ് നിലവില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. മാണി വിഭാഗം പിന്തുണ പിന്‍വലിച്ചാല്‍ ഭരണമാറ്റം സാധ്യമാകും.
നേരത്തെ വെളിയനാട് പഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തില്‍ സി.പി.എം. പിന്തുണയോടെ മാണി ഗ്രൂപ്പിലെ സാബു തോട്ടുങ്കല്‍ പ്രസിഡന്റായിരുന്നു. ഇതിനു പ്രതിഫലമായി ബ്ലോക്കില്‍ സി.പി.എമ്മിനെ പിന്തുണക്കുമെന്ന രഹസ്യ ധാരണയുള്ളതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. മാണി വിഭാഗം പിന്തുണച്ചാല്‍ ബ്ലോക്കിന്റെ ഭരണം സി.പി.എമ്മിന്റെ കൈകളിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."