HOME
DETAILS
MAL
മുഴുവന്‍ കുറ്റവാളികളെയും പിടികൂടണം: ലീഗ്
backup
December 06 2018 | 05:12 AM
കണ്ണൂര്‍: പതിനാറുകാരിയെ ക്രൂരമായി ദിവസങ്ങളോളം പീഡിപ്പിച്ച മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദും ജനറല്‍ സെക്രട്ടറി അബ്ദുല്‍കരീം ചേലേരിയും ആവശ്യപ്പെട്ടു.
ചില ഭരണവിലാസം സംഘടനകളുടെ പ്രാദേശിക നേതാക്കളും ഉന്നത വ്യക്തിത്വങ്ങളുമായി വളരെ അടുത്ത ബന്ധമുള്ള ചിലര്‍ക്കുമെതിരേ പെണ്‍കുട്ടി മൊഴി നല്‍കിയതായി അറിയുന്നു. അവരെ രക്ഷപ്പെടുത്താന്‍ ഉന്നതതലങ്ങളില്‍ ശ്രമങ്ങള്‍ നടക്കുന്നതായും മനസിലാക്കുന്നു. കുറ്റവാളികള്‍ എത്ര ഉന്നതരായാലും മുഖം നോക്കാതെ നടപടിയെടുക്കാന്‍ പൊലിസ് തയാറാകണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."