ബാണാസുര ഡാമിലെ വെള്ളം കൃഷിക്ക് ഉപയോഗ്യമാക്കണം
കല്‍പ്പറ്റ: പടിഞ്ഞാറത്തറ ബാണാസുര ഡാമിലെ വെള്ളം കൃഷിക്ക് ഉപയോഗമാകുന്ന തരത്തില്‍ പുതിയ കനാലുകള്‍ നിര്‍മിക്കണമെന്ന് കല്‍പ്പറ്റ എംജിടി ഹാളില്‍ ചേര്‍ന്ന വയനാട് പുരോഗമന കാര്‍ഷിക സമിതി കല്‍പ്പറ്റ നിയോജക മണ്ഡലം കണ്വന്ഷന് സര്‍ക്കാരിനോടാവശ്യപ്പെട്ടു. ബാണാസുര ഡാമിലെ ജലം സമീപ പ്രദേശങ്ങളിലെ കൃഷിയാവശ്യങ്ങള്‍ക്കായി രൂപീകരിച്ച പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. വന്യമൃഗശല്യം തടയുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുക, കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 16ന് രാവിലെ 10ന് കലക്ടറേറ്റിലേക്ക് ബഹുജന കര്‍ഷക മാര്‍ച്ചും ധര്‍ണയും നടത്തുവാനും കണ്വന്ഷന് തീരുമാനിച്ചു. കണ്വെന്ഷന് ഡോ. പി. ലക്ഷ്മണന് ഉദ്ഘാടനം ചെയ്തു. ഫ്രാന്‍സിസ് മങ്കുത്തേല്‍ അധ്യക്ഷനായി. കാര്‍ഷിക പുരോഗമന സമിതി ചെയര്മാന് പി.എം. ജോയി, ബി.പി. വര്‍ക്കി, ഡോ. ബഞ്ചമിന് ഈശോ, ഗഫൂര്‍ വെണ്ണിയോട്, ടി.കെ. ഉമ്മര്‍, അസീസ് കരേക്കാടന്‍, ജോണ്‍കുട്ടി, എം.ടി.കെ. മുഹമ്മദ്, സി.പി. അഷ്റഫ്, സി.എം. സുമേഷ്, ദിലീപ് വൈത്തിരി, പി.സി. ബിജു, രാജന് മുണ്ടേരി, ടി.പി. ജമാല്‍, ശിവദാസന്‍, ഒ. മനോജ്, സി.എം. രവീന്ദ്രന്, ഷമീര്‍, മുസ്തഫ നമ്പോത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."