പെന്ഷന് കുടിശ്ശിക ഒറ്റത്തവണയായി നല്‍കണമെന്ന്
വടകര: പെന്ഷന് കുടിശിക ഒറ്റത്തവണയായി നല്‍കണമെന്ന് തിരുവള്ളൂര്‍ യൂനിറ്റ് കെ.എസ്.എസ്.പി.യു സ്പെഷല്‍ കണ്വന്ഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. പി. നാണു മാസ്റ്റര്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ. ബാലക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. യൂനിയന്റെ മുതിര്‍ന്ന അംഗങ്ങളായ കെ.പി രാഘവക്കുറുപ്പ്, ഒ. അമ്മദ് എന്നിവരെ ജില്ലാ കമ്മിറ്റിയംഗം സി.പി മുകുന്ദന് മാസ്റ്റര്‍ ആദരിച്ചു. നവാഗതരെ ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്‍.കെ ബാലകൃഷ്ണന് സ്വീകരിച്ചു. എല്‍.എസ്.എസ് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനം ബ്ലോക്ക് സെക്രട്ടറി എം. ചെക്കായി നിര്‍വഹിച്ചു.
പി. ഭാസ്കരന് മാസ്റ്റര്‍, സി.സി കുഞ്ഞിരാമന് ഗുരിക്കള്‍, പത്മാലയം കുഞ്ഞികൃഷ്ണകുറുപ്പ്, വി.കെ ബാലന് മാസ്റ്റര്‍, പി. ഗോപാലന് മാസ്റ്റര്‍, ടി.ടി കുഞ്ഞാന്‍കുട്ടി, വി.എ അമ്മിണി ടീച്ചര്‍, ടി.കെ രാഘവന്, വി.പി മമ്മുമാസ്റ്റര് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."