മമ്പാട് കോളജ് അലുംനിയുടെ നേതൃത്വത്തില്‍ സ്വീകരണവും അവാര്‍ഡ് വിതരണവും
നിലമ്പൂര്‍: മമ്പാട് കോളജില്‍ നിന്നും ആദ്യമായി കേരള നിയമസഭയിലെത്തിയ പി.വി അന്‍വര്‍ എംഎല്‍എക്കും രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡല്‍ നേടിയ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി മോഹനചന്ദ്രനും മമ്പാട് എം.ഇ.എസ് കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടന (അലുംനി) സ്വീകരണം നല്‍കുന്നു.
നാളെ ഉച്ചക്ക് 2.30 ന് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം എം.ഇ.എസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. പി.എ ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ അധ്യായന വര്‍ഷങ്ങളില്‍ ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും ചടങ്ങില്‍ നടക്കും.
വിദ്യാര്‍ഥികള്‍ക്കുള്ള പഠനസഹായം ഉള്‍പ്പടെയുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും. പൂര്‍വ വിദ്യാര്‍ഥി സംഘടനകളുടെ ആഭിമുഖ്യത്തില്‍ അന്നേ ദിവസം രാവിലെ വിദ്യാര്‍ഥികള്‍ക്കായി ഡിഫ്തീരിയ ബോധവത്കരണ ക്യാംപും കുത്തിവെപ്പും നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ പൂര്‍വവിദ്യാര്‍ഥി സംഘടനപ്രസിഡന്റ് അഡ്വ.ഹുസൈന്‍ കോയതങ്ങള്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.എസ് അഹമ്മദ്കുട്ടി, ട്രഷറര്‍ പി.വി സനല്‍കുമാര്‍, ജോയിന്റ് സെക്രട്ടറിമാരായ തോണിക്കടവന്‍ അബ്ദുല്‍ ഗഫൂര്‍, തസ്‌ലീം ആരിഫ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."