HOME
DETAILS
MAL
നിപാ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന പ്രചാരണം വ്യാജം: ഡി.എം.ഒ
backup
December 07 2018 | 05:12 AM
കോഴിക്കോട്: സംസ്ഥാനത്തു നിപാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പ്രചരിക്കുന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. നിപാ വൈറസ് സംക്രമണം ഡിസംബര്‍ മുതല്‍ ജനുവരി മാസങ്ങളില്‍ ആയതിനാല്‍ നിപയ്ക്കെതിരേ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന സന്ദേശം മാത്രമാണ് ആരോഗ്യവകുപ്പ് മാധ്യമങ്ങളിലൂടെ നല്‍കിയത്. നിപ കോഴിയിറച്ചിയിലൂടെ പകരുമെന്നത് തെറ്റാണ്. ആരോഗ്യവകുപ്പ് ഒദ്യോഗികമായി നല്കുന്ന വിവരങ്ങള്‍ മാത്രം സ്വീകരിക്കണമെന്നും വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡി.എം.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."