HOME
DETAILS
MAL
എം. വിന്‍സെന്റിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
backup
August 02 2017 | 05:08 AM
തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ എം. വിന്‍സെന്റ് എം.എല്‍.എയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റി. കീഴ്ക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് വിന്‍സെന്റ് തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിച്ചത്. വിന്‍സെന്റിന് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കീഴ്ക്കോടതി അംഗീകരിക്കുകയായിരുന്നു. വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജൂലൈ 22നാണ് എം വിന്‍സെന്റ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."