.ഇറാഖില്‍ വീണ്ടും പ്രക്ഷോഭകര്‍ക്ക് നേരെ വെടിവയ്പ്; 23 മരണം
ബഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി രാജി പ്രഖ്യാപിച്ചതിനു ശേഷവും രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ തുടരുകയാണ്. കഴിഞ്ഞദിവസം രാത്രി സ്വതന്ത്ര ചത്വരത്തിനടുത്ത് ക്യാംപ് ചെയ്യുന്ന പ്രക്ഷോഭകര്‍ക്കു നേരെ നടന്ന വെടിവയ്പില്‍ 23 പേരാണ് കൊല്ലപ്പെട്ടത്. 130 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
പിക്കപ്പ് ട്രക്കുകളിലെത്തിയ ആയുധധാരികള്‍ അല്സിനാക് പാലത്തിനു സമീപത്തെ കെട്ടിടത്തില്‍ ആഴ്ചകളായി ക്യാംപ് ചെയ്യുന്ന പ്രക്ഷോഭകര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
പ്രക്ഷോഭകരെ കെട്ടിടത്തിനു പുറത്തേക്ക് ഓടിച്ച ശേഷമായിരുന്നു വെടിവയ്പ്. വെടിവച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ദേശീയ ചാനല്‍ അറിയിച്ചു.
ഒക്ടോബര്‍ ഒന്നിന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട ശേഷം 400ലേറെ പ്രക്ഷോഭകര്‍ കൊല്ലപ്പെടുകയും 20,000ത്തിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."