ധനമന്ത്രിയേക്കാള്‍ സ്വാധീനം ലോട്ടറി മാഫിയകള്‍ക്ക്: വീ.ഡി സതീശന്‍
കാക്കനാട്: പിണറായി സര്‍ക്കാറില്‍ ധനമന്ത്രിയേക്കാള്‍ സ്വാധീനം ലോട്ടറി മാഫിയകള്‍ക്കാണെന്ന് കെ.പി.സി.സി വൈസ് പ്രസി. വി.ഡി സതീശന്‍ എം.എല്‍.എ. അന്യസംസ്ഥാന ലോട്ടറി മാഫിയ സംഘം കേരളത്തിലേക്ക് വീണ്ടും എത്തിയതിന് ഇത് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കേരള എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ സമ്മേളത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു വി.ഡി സതീശന്‍. വികസനത്തിന്റെ മറവില്‍ ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വിമാനത്താവളം നിര്‍മിക്കാനുള്ള നിര്‍ദേശത്തിന് പിന്നിലും ഭൂമാഫിയകളുമായുള്ള ഗൂഢാലോചനയാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
കാക്കനാട് മുനിസിപ്പല്‍ കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ജില്ല പ്രസിഡന്റ് എം ജെ തോമസ് ഹെര്‍ബിറ്റ് അധ്യക്ഷനായിരുന്നു. യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍, ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ്, ഹൈബി ഈഡന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ വി.ജെ.പൗലോസ്, ജോസഫ് വാഴക്കന്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ മുത്തലിബ്, മുന്‍ എം.പി.കെ.പി.ധനപാലന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എന്‍.രവികുമാറും സംഘടന ചര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ.ബെന്നിയും ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."