തരിശുഭൂമിയില്‍ പൊന്നുവിളയിക്കാന്‍ അനശ്വര കുടുംബശ്രീ
പനമരം: ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര നെല്‍കൃഷി വികസന പദ്ധതി പ്രകാരം കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിലുള്ള തരിശുഭൂമിയിലെ കൃഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസ് വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ സി.ഡി.എസ് നടത്തിയ സര്‍വേ പ്രകാരം പനമരം ഗ്രാമപഞ്ചായത്തില്‍ 97 ഏക്കര്‍ വയല്‍ തരിശായി കിടക്കുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ഭരണ സമിതി കൃഷിഭവന്റെ സഹായത്തോടെ തരിശു ഭൂമി പൂര്‍ണമായും കൃഷിയോഗ്യമാക്കുതിന് തീരുമാനമെടുത്തു. പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ച് കൊയിലേരി അനശ്വര കുടുംബശ്രീയിലെ 20 അംഗങ്ങള്‍ 2.50 ഏക്കര്‍ തരിശു ഭൂമി കണ്ടെത്തി നെല്‍ക്കൃഷിയിറക്കി.
പനമരം കൃഷി ഓഫിസര്‍ ജയരാജ്, ഗ്രാമപഞ്ചായത്തംഗം മാര്‍ട്ടിന്‍ എന്നിവരുടെ പിന്തുണയോടെ തരിശുനിലം കൃഷി യോഗ്യമാക്കി. പരമ്പരാഗതമായി മണ്‍പാത്ര നിര്‍മാണത്തിലേര്‍പ്പെട്ട കുടുംബങ്ങളിലെ അംഗങ്ങളാണ് അനശ്വര കുടുംബശ്രീയിലുള്ളത്. കനറാ ബാങ്കില്‍ നിന്നും 1.50 ലക്ഷം രൂപ ലോണെടുത്താണ് തരിശു ഭൂമിയില്‍ പൊന്നുവിളയിക്കാനൊരുങ്ങുന്നത്. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ജയചന്ദ്രന്‍, അസി. കോഡിനേറ്റര്‍ കെ.എ ഹാരിസ്, പനമരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാര്‍ട്ടിന്‍, കെ.വി സുരേന്ദ്രന്‍, ലിസി പത്രോസ്, കൃഷി ഓഫിസര്‍ ജയരാജ്, അസി. കൃഷി ഓഫിസര്‍ ശ്രീജിത്ത്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രാധാ വേലായുധന്‍, എ.ഡി.എസ് ഭാരവാഹികളായ ശാന്ത, ആസ്യ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."