HOME
DETAILS

ലോബികള്‍ സജീവം; പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളല്‍ തുടരുന്നു

  
backup
December 08 2018 | 05:12 AM

%e0%b4%b2%e0%b5%8b%e0%b4%ac%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%9c%e0%b5%80%e0%b4%b5%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2

കോഴിക്കോട്: അറവുമാലിന്യങ്ങള്‍ ശേഖരിച്ച് പൊതുവഴികളില്‍ തള്ളുന്ന ലോബികള്‍ സജീവം. മാലിന്യസംസ്‌കരണത്തിനു കൃത്യമായ സംവിധാനങ്ങളില്ലാത്ത അറവുശാലകളില്‍ നിന്ന് അവശിഷ്ടങ്ങള്‍ പണം വാങ്ങി ശേഖരിക്കുകയും അവ പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുകയും ചെയ്യുന്ന സംഘങ്ങളാണ് അധികൃതരുടെ മൂക്കിനു മുന്നില്‍ വിലസുന്നത്. കോഴിക്കടകള്‍, മറ്റ് ഇറച്ചിക്കടകള്‍ എന്നിവയ്ക്കു പുറമെ കൂള്‍ബാറുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ വാങ്ങി സഞ്ചികളിലാക്കി ഇരുട്ടിന്റെ മറവില്‍ പൊതുസ്ഥലങ്ങളില്‍ തള്ളുകയാണു സംഘം. പ്രധാന പാതകള്‍ക്കും പൊതുസ്ഥലങ്ങള്‍ക്കും അരികില്‍ വലിച്ചെറിയുന്ന ഇത്തരം മാലിന്യങ്ങള്‍ ജീവികള്‍ കടിച്ചുവലിച്ച് റോഡിലിടുകയും പിന്നീട് ഇതിനു മുകളിലൂടെ വാഹനങ്ങള്‍ കയറിയിറങ്ങുകയും ചെയ്യും. ദിവസങ്ങളോളം ദുര്‍ഗന്ധം വമിപ്പിച്ച് ഇവ റോഡുകളില്‍ കിടക്കുന്ന അവസ്ഥയാണുള്ളത്. വഴിയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ഇതു ദുരിതമാവുകയാണ്.  ജലസ്രോതസുകളായ കുളങ്ങള്‍, തോടുകള്‍, പുഴകള്‍ തുടങ്ങിയവയ്ക്കടുത്തും ഇത്തരം മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നതും പതിവാണ്. കിലോയ്ക്ക് പത്തുരൂപ മുതലാണ് ഇത്തരത്തില്‍ മാലിന്യങ്ങള്‍ വാങ്ങുന്നവര്‍ക്ക് കടക്കാര്‍ നല്‍കുന്നത്. മാലിന്യ നിര്‍മാര്‍ജനത്തിനു കൃത്യമായ മാര്‍ഗങ്ങള്‍ ഇല്ലാതെ പ്രവൃത്തിക്കുന്ന അറവുശാലകളും കൂള്‍ബാറുകള്‍ ഉള്‍പ്പെടെയുള്ള കടകളുമാണ് തങ്ങളുടെ മാലിന്യങ്ങള്‍ സംഘങ്ങള്‍ക്കു നല്‍കുന്നത്. ഏതെങ്കിലും വിധത്തില്‍ തങ്ങളുടെ കൈയില്‍നിന്ന് മാലിന്യം ഒഴിവാക്കുകയെന്ന നയമാണ് ഇത്തരം കച്ചവടക്കാര്‍ ചെയ്യുന്നത്. ചെറുവാഹനങ്ങളില്‍ ഇത്തരം മാലിന്യക്കെട്ടുകളുമായി പോകുന്ന സംഘം ആളൊഴിഞ്ഞ വഴിയില്‍ അവ വലിച്ചെറിയുകയാണ് ചെയ്യുന്നത്.
അറവുശാലകളിലും മറ്റും കൃത്യമായ മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങളില്ലെങ്കില്‍ അവയെ പ്രവൃത്തിക്കാന്‍ അനുവദിക്കരുതെന്ന നിയമം അധികൃതര്‍ കൃത്യമായി പാലിക്കാത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
മാലിന്യം തള്ളുന്നതിനിടെ ചിലയിടങ്ങളില്‍ നാട്ടുകാര്‍ ഇത്തരക്കാരെ പിടികൂടാറുണ്ടെങ്കിലും പൊലിസിന്റെ ഭാഗത്തുനിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതരുടെ ഭാഗത്തുനിന്നോ ശക്തമായ നടപടികള്‍ ഉണ്ടാകാറില്ല. മാലിന്യങ്ങള്‍ തോടുകളിലും കുളങ്ങളിലും മറ്റു ജലസ്രോതസുകളിലും വലിച്ചെറിയുന്നത് വന്‍ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ഗ്രാമ പഞ്ചായത്തുകളിലും മറ്റു തദ്ദേശസ്ഥാപനങ്ങളിലും ശുചിത്വ, ആരോഗ്യ സംബന്ധിയായ കമ്മിറ്റികളും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ഉണ്ടെങ്കിലും പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപത്തെ ശക്തമായി ചെറുക്കാന്‍ സാധിക്കുന്നില്ല. കുറ്റം ചെയ്യുന്നവര്‍ പിടിക്കപ്പെട്ടാല്‍ മാതൃകാപരമായ ശിക്ഷ നല്‍കാനുള്ള ശ്രമങ്ങളും നടക്കുന്നില്ല. മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നത് വലിയ പാപമാണെന്ന ബോധം ഉണ്ടാവണമെങ്കില്‍ അധികൃതരുടെ ഭാഗത്തു നിന്നുള്ള ജാഗ്രത അതിപ്രധാനമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റമദാന്‍ അടുത്തു, യുഎഇയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍വര്‍ധന, കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റു നിരക്ക്

uae
  •  a month ago
No Image

ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗം; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  a month ago
No Image

വഴി തെറ്റിച്ച് ഗൂഗിൾമാപ്പ്; തമിഴ്നാട്ടിൽ‌ നിന്നും കേരളത്തിലേക്ക് സിമന്‍റുമായെത്തിയ ലോറിയെ വഴിതെറ്റിച്ച് ആശുപത്രിയിൽ എത്തിച്ചു; വണ്ടി തിരിച്ചതും കാറില്‍ ഇടിച്ച് അപകടം

Kerala
  •  a month ago
No Image

വല്ലപ്പുഴയില്‍ സ്‌ക്രാപ്പ് യൂണിറ്റിന്റെ മാലിന്യ ശേഖരണത്തിന് തീപിടിച്ചു; ആളപായമില്ല

Kerala
  •  a month ago
No Image

ഫഹാഹീൽ - ദാറു തഅലീമുൽ ഖുർആൻ മദ്രസ പിക്നിക് സംഘടിപ്പിക്കുന്നു

Kuwait
  •  a month ago
No Image

ഉംറ വിസക്കാർക്കുള്ള വാക്സിനേഷൻ തീരുമാനം പിൻവലിച്ചു

Saudi-arabia
  •  a month ago
No Image

ഇംഗ്ലണ്ടിനെതിരെ അയ്യരാട്ടം! അടിച്ചുകയറിയത് സെവാഗ് ഒന്നാമനായ ലിസ്റ്റിൽ 

Cricket
  •  a month ago
No Image

14 സ്റ്റീല്‍ബോബ്,2 പൈപ്പ് ബോംബുകള്‍, വടിവാള്‍; കോഴിക്കോട് വളയത്ത് ആയുധശേഖരം

Kerala
  •  a month ago
No Image

'ബോംബ് പൊട്ടുന്നതുപോലെ ഉഗ്രശബ്ദത്തോടെയാണ് സ്റ്റീമര്‍ പൊട്ടിയത്'; കലൂരിലുണ്ടായ അപകടത്തെക്കുറിച്ച് ദൃക്‌സാക്ഷി

Kerala
  •  a month ago
No Image

ആഗോള പ്രതിസന്ധികള്‍ക്കിടയിലും കുലുങ്ങാതെ ഡിപി വേള്‍ഡ്

uae
  •  a month ago