ഇ-പോസ് മെഷീന്‍ 100% ; റേഷന്‍ വിതരണം 86 %
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ഇ-പോസ് മെഷീന്‍ പൂര്‍ണതോതില്‍ സജ്ജമായിട്ടും റേഷന്‍ വിതരണം 100 ശതമാനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ സര്‍ക്കാര്‍.
ഭക്ഷ്യഭദ്രതാ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മെയ് മുതലാണ് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളിലും ഇ-പോസ് സംവിധാനം നിലവില്‍ വന്നത്. അന്നുമുതല്‍ കഴിഞ്ഞ ഒക്ടോബര്‍ വരെ 86 ശതമാനമാണ് ശരാശരി മാസവിതരണം. റേഷന്‍ വിതരണത്തിലെ കാലാനുസൃതമായ മാറ്റം ജനങ്ങളില്‍ പൂര്‍ണമായും എത്തുന്നില്ലെന്നതിന്റെ തെളിവാണിത്.
മുഴുവന്‍ കടകളിലും ഇ-പോസ് സംവിധാനം ഏര്‍പ്പെടുത്തിയ 2018 മെയ് മാസം 84.35 ശതമാനം കാര്‍ഡുടമകളാണ് റേഷന്‍ വാങ്ങിയത്. ജൂണില്‍ 84.70, ജൂലൈയില്‍ 86.09, ഓഗസ്റ്റില്‍ 92.21, സെപ്റ്റംബറില്‍ 88.01, ഒക്ടോബറില്‍ 87.22, നവംബറില്‍ 85.38, ഡിസംബറില്‍ 87.66 ശതമാനം കാര്‍ഡുടമകളും റേഷന്‍ വാങ്ങിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ 85.55, ഫെബ്രുവരിയില്‍ 84.88, മാര്‍ച്ച് 87.16, ഏപ്രിലില്‍ 85.65, മെയ്‌യില്‍ 83.44, ജൂണില്‍ 87.13, ജൂലൈയില്‍ 88.73, ഓഗസ്റ്റില്‍ 88.92, സെപ്റ്റംബറില്‍ 88.93, ഒക്ടോബറില്‍ 88.99 ശതമാനം കാര്‍ഡ് ഉടമകളും റേഷന്‍ വാങ്ങാനെത്തി. 86.94 ശതമാനമാണ് 18 മാസങ്ങളിലെ ശരാശരി മാസവിതരണം. ഈ മാസങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മാത്രമാണ് റേഷന്‍ വിതരണം 90 ശതമാനം കടന്നത്. 10 ശതമാനത്തോളം കാര്‍ഡ് ഉടമസ്ഥര്‍ ഇപ്പോഴും റേഷന്‍ കടകളിലെത്തുന്നില്ല എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
പുതിയ റേഷന്‍ സമ്പ്രദായം സംബന്ധിച്ച അവബോധമില്ലായ്മയാണ് റേഷന്‍ വിതരണത്തില്‍ പൂര്‍ണത കൈവരിക്കാന്‍ തടസ്സമാകുന്നത്. റേഷന്‍ കടകളില്‍ മൈക്രോ ബാങ്കിങ് ഉള്‍പ്പെടെയുള്ള പദ്ധതികളുമായി മുന്നോട്ടു പോവുകയാണ് ഭക്ഷ്യവകുപ്പ്. എന്നാല്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ പൂര്‍ണമായും ജനങ്ങളിലെത്തിക്കുന്നതില്‍ പരാജയപ്പെടുന്നതായാണ് വിലയിരുത്തല്‍.
അതേസമയം, റേഷന്‍ വിഹിതം സംബന്ധിച്ച അറിയിപ്പുകള്‍ സമയാസമയം എസ്.എം.എസ് മുഖേനയും മാധ്യമങ്ങളിലൂടെയും നല്‍കുന്നുണ്ടെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. നൂറുശതമാനം റേഷന്‍ വിതരണം ലക്ഷ്യമിട്ടാണ് നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."