കോര്‍പറേഷന്‍ കൗണ്‍സിലറുടെ ഓഫിസിന് തീയിട്ടു
കോഴിക്കോട്: കോര്‍പറേഷന്‍ കൗണ്‍സിലറുടെ ഓഫിസിന് അജ്ഞാതര്‍ തീയിട്ടു. കോര്‍പറേഷന്‍ 69-ാം വാര്‍ഡായ കാരപ്പറമ്പിലെ ബി.ജെ.പി കൗണ്‍സിലര്‍ നവ്യാ ഹരിദാസിന്റെ നെല്ലികാവ് ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള സേവാ കേന്ദ്രമാണ് സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം.
നെല്ലികാവ് ക്ഷേത്രത്തിനു സമീപം എ.കെ സുകുമാരന്റെ വാടകമുറിയില്‍ ജൂലൈ 31നാണ് കൗണ്‍സിലറുടെ ഓഫിസ് തുറന്നത്. ഫയലുകളും ഓഫിസിലെ സ്ഥാപനങ്ങളും മാത്രം നശിപ്പിക്കുന്ന തരത്തിലാണ് തീയിട്ടിട്ടുള്ളത്. കെട്ടിടത്തിലേക്ക് തീപടര്‍ന്നിട്ടില്ല.
രാവിലെ 6.15ഓടെ ക്ഷേത്രത്തിന് സമീപം ക്ലാസെടുക്കാനത്തെിയ ആര്‍.എസ്.എസ് ഭാരവാഹിയായ സായിയാണ് കൗണ്‍സിലറുടെ ഓഫിസ് ഷട്ടറിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്.
ഷട്ടര്‍ തുറന്നുനോക്കിയപ്പോള്‍ ഓഫിസിനുള്ളില്‍ നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. ഓഫിസ് ബോര്‍ഡും കാണാതായിരുന്നു. തുടര്‍ന്നു കാണാതായ ഓഫിസ് ബോര്‍ഡിന്റെ ഫ്‌ളക്‌സ് നശിപ്പിച്ച നിലയില്‍ കനോലി കനാലിന്റെ കാരപ്പറമ്പ് ഭാഗത്തു നിന്ന് കണ്ടെടുത്തു.
ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് സാമൂഹ്യവിരുദ്ധര്‍ അകത്തുകടന്നത്. മിനുട്‌സ് ബുക്ക്, ക്ഷേമനിധി, ഇന്‍ഷുറന്‍സ്, വിധവാ പെന്‍ഷന്‍ തുടങ്ങിയ 100ഓളം അപേക്ഷകളും ടി.വിയും അഗ്നിക്കിരയായിട്ടുണ്ട്. ഏകദേശം 60,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. സംഭവത്തില്‍ നടക്കാവ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സക്വാഡ്, വിരലടയാള വിദഗ്ധര്‍, വിജിലന്‍സ്, ഇന്റലിജന്‍സ് തുടങ്ങിയവരത്തെി പരിശോധിച്ചു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഡെപ്യുട്ടി മേയര്‍ മീരാ ദര്‍ശക്, ബി.ജെ.പി നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. കൗണ്‍സിലറുടെ സേവാ കേന്ദ്രത്തിന് തീയിട്ട സംഭവത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി ഉത്തരമേഖലാ ജനറല്‍ സെക്രട്ടറി പി. രഘുനാഥ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."