വിത്ത് വിതയ്ക്കാന്‍ പുതിയ യന്ത്രമെത്തി; പ്രതീക്ഷയോടെ കര്‍ഷകര്‍
അന്തിക്കാട് : വിത്ത് വിതയ്ക്കാന്‍ പുതിയ യന്ത്രവുമായി കൃഷി വകുപ്പ് അധികൃതര്‍. മണ്ണുത്തി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ കീഴിലുള്ള അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ് വിഭാഗമാണ് പുതിയ വിത്തു വിതയന്ത്രവുമായി എത്തിയത്.
എറവ് കൊടയാട്ടി കോള്‍ പടവിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ യന്ത്രത്തില്‍ വിതച്ചത്. പുതിയ യന്ത്രമുപയോഗിച്ച് വിതക്കുമ്പോള്‍ കര്‍ഷകന് ഒരു ഏക്കറിന് 80 കിലോ വിത്ത് വേണ്ടി വന്നിരുന്നത് 20 കിലോ ആയി ചുരുക്കാന്‍ സാധിക്കും.
യന്ത്രത്തെയും പ്രവര്‍ത്തന രീതികളെയും കര്‍ഷകര്‍ ഏറെ കൗതുകത്തോടെയാണ് വീക്ഷിച്ചത്. നെല്‍കൃഷിയുടെ ചെലവ് കുറയ്ക്കുന്നതിനായി യന്ത്രവല്‍ക്കരണം ഏറെ ഗുണം ചെയ്യുമെന്നാണ് ഈ പരിക്ഷണത്തിന് അടിസ്ഥാനമെന്ന് കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.പ്രേമ പറഞ്ഞു.
പാടശേഖരത്തില്‍ ഉപയോഗിക്കുന്ന ഞാറുനടീല്‍ യന്ത്രത്തെ അഴിച്ചുപണിതാണ് വിത്തു വിത യന്ത്രമാക്കി മാറ്റുന്നത്. മങ്കൊമ്പ് അരി ഗവേഷണ കേന്ദ്രമാണ് ഇത് വികസിപ്പിച്ചെടുത്തത്. യന്ത്രത്തില്‍ വിത്തു നിറക്കാനുള്ള നാല് ഡ്രമ്മുകളാണുള്ളത്. വിത്തു നിറച്ച ശേഷം യന്ത്രം നീങ്ങുമ്പോള്‍ ഡ്രമ്മിന്റെ രണ്ടറ്റത്തുമുള്ള ദ്വാരങ്ങളിലൂടെ വിത്ത് പാടത്ത് നിക്ഷേപിക്കപ്പെടുന്നതാണ് പ്രവര്‍ത്തന രീതി.
23 സെന്റിമീറ്റര്‍ അകലത്തിലാണ് വിത്ത് വീഴുന്നത്. 8 വരി വീതമായാണ് വിത. ഇതു നടപ്പിലായാല്‍ കര്‍ഷകര്‍ക്കുള്ള പ്രധാന ഗുണം മരുന്നടിക്കലും കളപറിക്കലും യന്ത്രമുപയോഗിച്ചു തന്നെ ചെയ്യാമെന്നതാണ് .ഒരു ഏക്കര്‍ ഒരു മണിക്കൂര്‍ കൊണ്ട് യന്ത്രമുപയോഗിച്ച് വിതക്കാം. ഇതിനു വരുന്ന ചെലവ് ആകെ അര ലിറ്റര്‍ ഡീസല്‍മാത്രമാണ്. ഞാറുനടീല്‍ യന്ത്രങ്ങളെയാണ് വിത്തു വിതയത്രമാക്കി മാറ്റിയെടുത്തത്.ഇതിനു വരുന്ന ചെലവ് 20000 രൂപയാണ്. വിതമുതല്‍ കൊയ്ത്തുവരെ ഓരോ ഘട്ടത്തിലും പാടത്ത് നിരീക്ഷണങ്ങളും പരീക്ഷണങ്ങളുമായി കൃഷി വിജ്ഞാന കേന്ദ്രം പ്രവര്‍ത്തകര്‍ ഉണ്ടാകും. പാരമ്പര്യ കര്‍ഷകര്‍ക്ക് ഇത്തരം അറിവുകള്‍ പകര്‍ന്ന് നല്‍കുകയാണ് ലക്ഷ്യം. അരിമ്പൂര്‍ പഞ്ചായത്തില്‍ ആകെ 19 കോള്‍ പാടശേഖരങ്ങളാണുള്ളത്. പരീക്ഷണം വിജയിച്ചാല്‍ അടുത്ത വര്‍ഷം എല്ലാ പടവിലും ഈ രീതി അവലംബിക്കുമെന്ന് അരിമ്പൂര്‍ കൃഷി ഓഫിസര്‍ ലക്ഷ്മി പറഞ്ഞു.വാര്‍ഡ് മെംബര്‍ കെ. പ്രസീദ്, പ്രഫ.സുരേഷ് കുമാര്‍, സുമ നായര്‍, കൊടയാട്ടി കോള്‍പടവ് സെക്രട്ടറി കെ.വേണുഗോപാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."