HOME
DETAILS

ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലെ ഘടികാര മുത്തശ്ശനെ കണ്ടവരുണ്ടോ

  
backup
December 09 2018 | 05:12 AM

%e0%b4%92%e0%b4%b2%e0%b4%b5%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%b8%e0%b5%8d%e0%b4%b1-2

ഒലവക്കോട്: പാലക്കാട് ഒലവക്കോട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ ഘടികാരഭീമനെ കണ്ടവരുണ്ടോ. ഇപ്പോള്‍ ഉത്തരമില്ലാത്ത ചോദ്യമാണെങ്കിലും ഘടികാരഭീമനെ അടുത്തകാലത്തായി ആരും കണ്ടിട്ടിലെന്നതാണ് പരമാര്‍ഥം. റെയില്‍വേ സ്റ്റേഷന്റെ പ്രവേശന കവാടത്തിനു മുകളിലായി സ്ഥാപിച്ചിരുന്ന ക്ലോക്ക് ടവര്‍ വര്‍ഷങ്ങളായി കാണാമറയത്ത്. സാധനം എവിടെയുണ്ടയെന്നോ അപ്രത്യക്ഷമായതാണോ എന്നതെല്ലാം ഇപ്പോഴും ദുരൂഹതയാണ്. അരനൂറ്റാണ്ടോളം പഴക്കമുള്ള ഘടികാരമുത്തശ്ശനെ നവീകരണത്തിന്റെ ഭാഗമായാണ് എടുത്തുമാറ്റിയത്. എന്നാല്‍ നവീകരണശേഷം എടുത്തുമാറ്റിയ ക്ലോക്ക് ടവര്‍ പുനഃസ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ മറന്നതാണോ ക്ലോക്കിനെപ്പറ്റി അന്വേഷിക്കാന്‍ ആര്‍ക്കും അറിയില്ലെന്നതാണ് ഉത്തരം. പാലക്കാട് തന്നെ നഗരസഭാ മന്ദിരം, വിക്ടോറിയ കോളജ്, ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ എന്നിവടങ്ങളിലാണ് ഇത്തരം കൂറ്റന്‍ ഘടികാരങ്ങളുള്ളത്. അരനൂറ്റാണ്ടോളം പഴക്കമുള്ള ഭീമന്‍ ഘടികാരം ജമാല്‍ സണ്‍സാണ് സ്ഥാപിച്ചിട്ടുള്ളത്. ജില്ലയില്‍തന്നെ കണ്ണട വ്യാപാര മേഖലയില്‍ അരനൂറ്റാണ്ടോളം പഴക്കമുള്ള ജമാല്‍ സണ്‍സ് ഒപ്റ്റിക്കല്‍സിനാണ് ഈ വാച്ചുടമകളുടെ മെയിന്റനന്‍സ് അറിയുന്നതും പ്രത്യേക തരത്തിലുള്ള കീ സംവിധാനമായതിനാല്‍ ജമാല്‍ ഗ്രൂപ്പിന്റെ ടെക്‌നീഷ്യനാണ് ഇതു കൈകാര്യം ചെയ്യുന്നതും. വലിയ പല്‍ച്ചക്രങ്ങള്‍ തിരിച്ചുള്ള കീ സംവിധാനമായതിനാല്‍ ചൈമിങ് ക്ലോക്ക് എന്നാണ് ആദ്യകാലത്ത് ഇത് അറിയപ്പെട്ടിരുന്നത്. നഗരത്തിലെ ഹരിക്കാരതെരുവ് പള്ളിയ്ക്കു മുന്നിലും ഒരു വാച്ച് ഭീമനുണ്ട്. അതുകൊണ്ടു തന്നെ ഈ പള്ളിയ്ക്ക് വാച്ചു പള്ളിയെന്ന പേരുമുണ്ട്. നഗരസഭാ മന്ദിരത്തിന്റെ മൂന്ന് ഭാഗത്തേയ്ക്കു നോക്കിയാണ് ക്ലോക്ക് ടവറിലെ വാച്ചുകള്‍. വിക്ടോറിയ കോളജിലെ ഘടികാരഭീമനും ഇടക്കാലത്ത് നിശ്ചലമായെങ്കിലും അധികൃതര്‍ ഇടപ്പെട്ട് ഇത് നേരെയാക്കിയിരുന്നു. എന്നാല്‍ 2010ല്‍ നവീകരണം നടത്തിയ ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് ടവര്‍ ഇപ്പോള്‍ എവിടെയുണ്ടെന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്. മഹാനഗരത്തിന്റെ യശസുയര്‍ത്തി ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയരുമ്പോഴും അരനൂറ്റാണ്ടോളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന്റെ പ്രവേശനകവാടത്തിന്റെ നെറുകയില്‍ സ്ഥാനം പിടിച്ചിരുന്ന ഘടികാരഭീമന്‍ കാലാവധിക്കുള്ളില്‍ മറഞ്ഞതാണോ അതോ ഈ ഘടികാരമുത്തശ്ശന്റെ സമയം മോശമായതിനാലാണോ ഇത് പുനസ്ഥാപിക്കാത്തതെന്ന് ഉത്തരമില്ലാത്ത ചോദ്യമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago