HOME
DETAILS

നിതീഷുമായി യോജിക്കാനാകില്ല; ശരത് യാദവ് പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കും

  
backup
August 03 2017 | 02:08 AM

%e0%b4%a8%e0%b4%bf%e0%b4%a4%e0%b5%80%e0%b4%b7%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%af%e0%b5%8b%e0%b4%9c%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b4%be%e0%b4%95%e0%b4%bf

ന്യൂഡല്‍ഹി: മഹാസഖ്യം പിളര്‍ത്തി ബിഹാറില്‍ ബി.ജെ.പിയുമായി കൂട്ടുചേര്‍ന്ന് വീണ്ടും ഭരണത്തിലേറിയ ജെ.ഡി.യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാറിന്റെ നടപടി പാര്‍ട്ടിയെ പിളര്‍പ്പിലേക്കുനയിക്കുമെന്ന് ഉറപ്പായി. മുതിര്‍ന്ന നേതാവ് ശരത് യാദവ് ജെ.ഡി.യുവിലെ ബി.ജെ.പി വിരുദ്ധരെ കൂട്ടുപിടിച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്നാണ് വിവരം. ബി.ജെ.പിയോട് അടുക്കാനുള്ള തീരുമാനം നിതീഷ് തങ്ങളോട് കൂടിയാലോചിക്കാതെ എടുത്തതാണെന്ന് ശരത് യാദവിനെപോലെ മുതിര്‍ന്ന നേതാക്കളായ എം.പി വീരേന്ദ്രകുമാര്‍, അലിഅന്‍വര്‍ എന്നിവര്‍ അറിയിച്ചിട്ടുണ്ട്. ഇവരുടെ സഹായത്തോടെയാകും യാദവിന്റെ പുതിയ പാര്‍ട്ടി രൂപീകരണം. കഴിഞ്ഞദിവസം ശരത് യാദവ് ബിഹാറിലെ ജെ.ഡി.യു നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യാദവ് സമാനമനസ്‌കരായ പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ചനടത്തിവരികയാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ള ജെ.ഡി.യു നേതാവ് വിജയ് വര്‍മ എം.എല്‍.എ പറഞ്ഞു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈയാഴ്ചതന്നെയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ജെ.ഡി.യുവില്‍ അനിവാര്യമായ പിളര്‍പ്പ് ഉറപ്പായിരിക്കേ ശരത് യാദവ് പക്ഷത്തേക്കുള്ള ഒഴുക്ക് തടയാന്‍ നിതീഷ് വിഭാഗം നീക്കം തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി പിളര്‍പ്പിലേക്കുപോവുകയാണെന്ന കാര്യം നേതാക്കള്‍ പലരും തിരിച്ചറിയുന്നുണ്ട്. തങ്ങളുടെ മുതിര്‍ന്ന നേതാവായ ശരത് യാദവ് ഇപ്പോള്‍ വേറെവഴിയിലാണെന്നും ഏതുതീരുമാനം എടുക്കാനും അദ്ദേഹത്തിനു സ്വാതന്ത്ര്യമുണ്ടെന്നും പാര്‍ട്ടി വക്താവ് സഞ്ജയ് സിങ് പറഞ്ഞു. നിതീഷിന്റെ തീരുമാനത്തിനെതിരേ കേരളാഘടകം ഉള്‍പ്പെടെ രംഗത്തുവന്നെങ്കിലും എതിര്‍പ്പുകള്‍ തള്ളുകയാണ് അദ്ദേഹം ചെയ്തത്. യാദവ് പാര്‍ട്ടിവിടുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അതൊക്കെ ആര്‍ക്കറിയാമെന്നും തന്റെ ഭാരം അത്രയും കുറയുമെന്നുമാണ് നിതീഷ് പ്രതികരിച്ചത്. ബിഹാറിലെ ജെ.ഡി.യു മാത്രമാണ് അംഗീകൃത പാര്‍ട്ടിയെന്നും മറ്റു സംസ്ഥാനങ്ങളിലെ പാര്‍ട്ടി ഘടകങ്ങളുടെ നിലപാട് തന്നെ ബാധിക്കില്ലെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു.
നിതീഷിന്റെ കൂറുമാറ്റത്തോട് അഞ്ചുദിവസത്തോളം മൗനംതുടര്‍ന്ന യാദവ്, തിങ്കളാഴ്ചയാണ് പരസ്യമായി വിയോജിപ്പ് അറിയിച്ചത്. തീരുമാനം ദൗര്‍ഭാഗ്യകരമാണ്. നിതീഷിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. ജനങ്ങളുമായുണ്ടാക്കിയ കരാര്‍ പൊളിക്കുന്നത് ഗൗരവമുള്ള കാര്യമാണ്. മഹാസഖ്യത്തെ വിശ്വസിച്ചാണ് അവര്‍ വോട്ട്‌ചെയ്തതെന്നും ശരത് യാദവ് അഭിപ്രായപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago