കണ്ണൂര്‍ വിമാനത്താവളത്തില്‍ തലവേദനയായി കുറുക്കന്‍മാര്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ അധികൃതര്‍ക്ക് തലവേദനയായി കുറുക്കന്മാര്‍. റണ്‍വേയിലെ വെള്ളംപുറത്തേക്ക് ഒഴുക്കാനായി സ്ഥാപിച്ച പൈപ്പിലൂടെ അകത്തെത്തിയ ആറ് കുറുക്കന്മാരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് വിമാനത്താവള അധികൃതരിപ്പോള്‍. കൂടുതല്‍ കുറുക്കന്മാര്‍ അകത്ത് കടക്കാനായി പൈപ്പിന് നെറ്റ് കെട്ടിയിട്ടുണ്ട്. ഇതോടെ അകത്തുകടന്നവയ്ക്ക് പുറത്തെത്താന്‍ വഴിയില്ലാതായി.
കുറുക്കന്മാര്‍ റണ്‍വേയില്‍ കയറിയതിനെതുടര്‍ന്ന് വ്യവസായി എം.എ. യൂസഫലിയുടെ വിമാനം എട്ട് മിനിറ്റ് വൈകിയാണ് ഇന്നലെ ലാന്‍ഡ് ചെയ്തത്.
വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയതാണ് യൂസഫലി. കൊച്ചിയില്‍ നിന്ന് 8:07നാണ് യൂസഫലിയുടെ സ്വകാര്യ വിമാനം പുറപ്പെട്ടത്. എട്ടേ മുക്കാലായിരുന്നു കണ്ണൂരിലെ ലാന്‍ഡിങ് സമയം. എന്നാല്‍ റണ്‍വേയിലേക്ക് ലാന്‍ഡ് ചെയ്യാനായി തുടങ്ങുന്നതിനിടയിലാണ് പൈലറ്റ് കുറുക്കനെ കണ്ടത്. തുടര്‍ന്ന് വീണ്ടും പറന്നുയര്‍ന്ന് വട്ടം കറങ്ങി എട്ടു മിനിറ്റിന് ശേഷം ലാന്‍ഡ് ചെയ്യുകയായിരുന്നു.
അതേസമയം, കോഴിയിറച്ചി നല്‍കിയും വലയിട്ടും ഇവയെ പിടികൂടാനുളള അധികൃതരുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."