വികസിപ്പിച്ചെടുത്ത നെല്ലിനങ്ങള്‍ കര്‍ഷകരിലെത്തിക്കുമെന്ന്
പട്ടാമ്പി: പട്ടാമ്പി, മണ്ണുത്തി നെല്ലു ഗവേഷണ കേന്ദ്രങ്ങളില്‍ വികസിപ്പിച്ചെടുത്ത പുതിയ മൂന്ന് നെല്ലിനങ്ങള്‍ കര്‍ഷകരിലെത്തിക്കാന്‍ ഉപദേശക സമിതി യോഗത്തില്‍ തീരുമാനമായി. പട്ടാമ്പി കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നടന്ന മധ്യമേഖലാ കാര്‍ഷിക ഗവേഷണ വിജ്ഞാനവ്യാപന ഉപദേശക സമിതി യോഗത്തിലാണ് പുതിയ നെല്ലിനങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്.
തൃശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എം.ഡി തിലകന്‍ അധ്യക്ഷനായി. ഗവേഷണവിഭാഗം ഡയറക്ടര്‍ ഡോ. പി ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. വിജ്ഞാനവിഭാഗം ഡയറക്ടര്‍ ഡോ. ജിജു പി അലക്‌സ് മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതിക്ക് ദോഷം വരുത്താത്ത പുതിയ കീടനാശിനിയും കളനാശിനിയും കൃഷിയിടങ്ങളില്‍ പരീക്ഷിക്കാനും മണിപയര്‍, മുതിര, സങ്കര പീച്ചീങ് എന്നിവയുടെ പുതിയ ഇനങ്ങള്‍ കൃഷിയിടങ്ങളില്‍ ലഭ്യമാക്കി വിലയിരുത്താനും യോഗത്തില്‍ തീരുമാനമായി.
വാഴയിലെ പൂപ്പൊല്‍, മിന്‍ഡോളി ഇനങ്ങള്‍ സര്‍വകലാശാലയുടെ വിളപരിപാലന ശുപാര്‍ശകളില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു. ആസൂത്രണവിഭാഗം ഡയറക്ടര്‍ ഡോ. ടി പ്രദീപ്കുമാര്‍, ഓഫിസര്‍ ജെസി, ജയന്തി, ഡോ. പ്രേമ, ഡോ. എം.സി നാരായണന്‍കുട്ടി, പാലക്കാട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും കര്‍ഷക പ്രതിനിധികളും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."